എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ആഗോള, ആഭ്യന്തര സൂചനകള്‍ അനുകൂലം, ശുഭപ്രതീക്ഷയില്‍ വിപണി

കൊച്ചി: തുടര്‍ച്ചയായ നേട്ടത്തിന് ശേഷവും വിപണി ശുഭാപ്തി വിശ്വാസത്തിലാണ്, ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ആഗോള ആഭ്യന്തര സൂചനകള്‍ പോസിറ്റീവായതാണ് കാരണം. യുഎസ് സിപിഐ ഡാറ്റ 3 ശതമാനത്തില്‍ താഴെയാകുന്ന പക്ഷം കൂടുതല്‍ ഉത്തേജനം ലഭ്യമാകും.

മാത്രമല്ല ജൂലൈ 26 ലെ ഫെഡ് റിസര്‍വ് നടപടിയെ സ്വാധീനിക്കാനും ഡാറ്റയ്ക്കാകും. സ്‌മോള്‍ക്യാപുകള്‍ പലതും അമിത മൂല്യനിര്‍ണ്ണയത്തിലാണെന്നും വിജയകുമാര്‍ പറഞ്ഞു. മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌മോള്‍ക്യാപ് നിക്ഷേപം നിര്‍ത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം. പണലഭ്യത വിപണികളെ ഉയര്‍ത്തുമെന്നതിനാല്‍ നിക്ഷേപം തുടരുന്നത് അര്‍ത്ഥവത്താണ്. കരുതലെടുക്കണമെന്നുമാത്രം.

ആഗോളവിപണികള്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു. വാള്‍സ്ട്രീറ്റ് സൂചികകള്‍ ചൊവ്വാഴ്ച നേട്ടമുണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ സൂചികകളിലും പ്രവണത പോസിറ്റീവാണ്. അതേസമയം പല ഓഹരികളും അമിത വാങ്ങല്‍ ഘട്ടത്തിലാണ്.

ബുധനാഴ്ച പ്രഖ്യാപിക്കുന്ന പണപ്പെരുപ്പ ഡാറ്റകളും ടിസിഎസ്,എച്ച്‌സിഎല്‍ എന്നിവയുടെ ഒന്നാംപാദ ഫലങ്ങളും വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.

X
Top