എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ചാഞ്ചാട്ടം ദൃശ്യമാകും, മുന്നേറ്റം തുടരും

മുംബൈ: വിപണിയില്‍ ഇന്‍ട്രാ-ഡേ ചാഞ്ചാട്ടം പ്രതീക്ഷിക്കുകയാണ് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ. അതേസമയം, മുന്നേറ്റം തുടരും.
ശക്തമായ കോര്‍പ്പറേറ്റ് വരുമാനവും ആരോഗ്യകരമായ ആഭ്യന്തര മാക്രോ ഇക്കണോമിയും ഫെഡറല്‍ നിരക്ക് വര്‍ദ്ധനവ് ഉടന്‍ നിര്‍ത്തിവയ്ക്കുമെന്ന പ്രതീക്ഷയുമാണ് പിന്തുണയേകുന്ന ഘടകങ്ങള്‍.

ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ നിന്ന് വലിയ കോര്‍പ്പറേറ്റ് വരുമാന ഫലങ്ങള്‍ ഈ ആഴ്ച നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തിക കൊടുങ്കാറ്റിനെ നേരിടാന്‍ ബ്ലൂ ചിപ്പുകള്‍ക്കായി എന്നുതന്നെയാണ് കണക്കാക്കപ്പെടുന്നത്. സാങ്കേതികമായി, 19751 പോയിന്റിലാണ് നിഫ്റ്റി തടസ്സം നേരിടുന്നത്.

പിന്തുണ 19475 ലെവലില്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) അതേസമയം ജൂലൈ 17നും വാങ്ങല്‍ തുടര്‍ന്നു. 73 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ നടത്തിയത്.

64.34 കോടി രൂപയുടെ ഓഹരികള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും വാങ്ങി.

X
Top