ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

വിപണി നേട്ടം തുടരുന്നു

മുംബൈ: വ്യാഴാഴ്ച വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 348.80 പോയിന്റ് അഥവാ 0.58 ശതമാനം ഉയര്‍ന്ന് 60,649.38 ലെവലിലും നിഫ്റ്റി 101.40 പോയിന്റ് അഥവാ 0.57 ശതമാനം ഉയര്‍ന്ന് 17,915 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.1,970 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,421 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

126 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ബിപിസിഎല്‍, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചവ. എച്ച്ഡിഎഫ്സി ലൈഫ്, എച്ച്യുഎല്‍, പവര്‍ ഗ്രിഡ് കോര്‍പ്, അദാനി പോര്‍ട്ട്സ്, ആക്സിസ് ബാങ്ക് കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ഊര്‍ജ്ജം താഴ്ച വരിച്ചപ്പോള്‍ ഓട്ടോ, ഫാര്‍മ, റിയല്‍റ്റി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍ എന്നിവ 0.5-1 ശതമാനം ഉയര്‍ന്നു.

ബിഎസ്ഇ സ്മോള്‍ക്യാപ് ,മിഡക്യാപ് സൂചികകള്‍ അരശതമാനം വീതം നേട്ടമുണ്ടാക്കി. എഫ്‌ഐഐ ഒഴുക്കും ബാങ്കുകളുടെ നലാംപാദ പ്രകടനവുമാണ് ആഭ്യന്തര വിപണിയെ തുണയ്ക്കുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വ്യാഴാഴ്ച പുറത്തുവരുന്ന യുഎസ് ഒന്നാംപാദ ജിഡിപി സംഖ്യ, ബാങ്കിംഗ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചുരുങ്ങാനാണ് സാധ്യത. അടുത്തയാഴ്ച നടക്കുന്ന ഫെഡ് റിസര്‍വ് മീറ്റിംഗ് 25 ബിപിഎസ് നിരക്ക് വര്‍ധനയ്ക്ക് മുതിര്‍ന്നേയ്ക്കും. ഇക്കാര്യങ്ങള്‍ വിപണിയില്‍ സ്വാധീനം ചെലുത്തും.

X
Top