യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണി നഷ്ടത്തില്‍, നിഫ്റ്റി 19550 ന് താഴെ

മുംബൈ: ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ധനനയം പുറത്തുവന്നതിന് പിന്നാലെ വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 307.63 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 65688.18 ലെവലിലും നിഫ്റ്റി 89.40 പോയിന്റ് അഥവാ 0.46 ശതമാനം താഴ്ന്ന് 19543.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1649 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1851 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

132 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഏഷ്യന്‍ പെയിന്റ്‌സ്,ഐടിസി,കോടക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ,അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടവ.അദാനി എന്റര്‍പ്രൈസസ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അദാനി പോര്‍ട്ട്‌സ്,ടൈറ്റന്‍,ഒഎന്‍ജിസി എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ലോഹം,ഊര്‍ജ്ജം എന്നിവയൊഴികെയുള്ളവ നഷ്ടം നേരിട്ടപ്പോള്‍ എഫ്എംസിജി,പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്തകെയര്‍ അരശതമാനവുമാണ് ഇടിവ് നേരിട്ടത്. ബിഎസ്ഇ മിഡക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

X
Top