കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

തുടര്‍ച്ചയായ നഷ്ടം നേരിട്ട് വിപണി, നിഫ്റ്റി 19450 ന് താഴെ

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 365.53 പോയിന്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 65322.65 ലെവലിലും നിഫ്റ്റി 114.80 പോയിന്റ് അഥവാ 0.59 ശതമാനം താഴ്ന്ന് 19428 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.നെഗറ്റീവ് തുടക്കത്തിന് ശേഷം എല്ലാ സെഷനുകളിലും സൂചികകള്‍ നഷ്ടം തുടര്‍ന്നു.

ഉച്ചയ്ക്ക് ശേഷം തിരിച്ചുകയറ്റ സാധ്യത ദൃശ്യമായെങ്കിലും താഴ്ചയോടെ വ്യാപാരം അവസാനിപ്പിക്കാന്‍ സൂചികകള്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സെന്‍സെക്‌സ് 0.6 ശതമാനവും നിഫ്റ്റി 0.45 ശതമാനവും പ്രതിവാര നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ദിവിസ് ലാബ്‌സ്, യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.

എച്ച്‌സിഎല് ടെക്‌നോളജീസ്, ടൈറ്റന് കമ്പനി, പവര് ഗ്രിഡ് കോര്പ്പറേഷന്, അള്ട്രാടെക് സിമന്റ്, റിലയന്‌സ് ഇന്ഡസ്ട്രീസ് തുടങ്ങിയ ഓഹരികള് നേട്ടത്തിലായി. മേഖലകളില്‍, പൊതുമേഖലാ ബാങ്ക് സൂചിക 1.2 ശതമാനം ഉയര്‍ന്നപ്പോള്‍ ഫാര്‍മ സൂചിക ഒരു ശതമാനവും ബാങ്ക്, ഓട്ടോ, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ 0.5 ശതമാനം വീതവും ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top