
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ജൂണ്‍ 19 ന് വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 216.28 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 63168.30 ലെവലിലും നിഫ്റ്റി 70.50 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്ന് 18755.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. നേട്ടത്തില്‍ തുടങ്ങിയെങ്കിലും ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്.
അതുകൊണ്ടുതന്നെ, എല്ലാ സെഷനിലും ചാഞ്ചാട്ടം ദൃശ്യമായി.അദാനി എന്റര്‍പ്രൈസസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.
എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ് നേട്ടത്തിലായി.
മേഖലകളില്‍, ഓട്ടോ, ബാങ്ക്, റിയല്‍റ്റി, ഊര്‍ജ്ജം, റിയല്‍റ്റി, എഫ്എംസിജി എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞപ്പോള്‍ പൊതുമേഖലാ ബാങ്ക് സൂചിക ഒരു ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 0.4 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്.






