
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച മിതമായ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 74.61 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 60130.71 ലെവലിലും നിഫ്റ്റി 50 25.90 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 17769.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ആഗോള സൂചികകളുടെ ചുവടുപിടിച്ച് വിപണി മാറ്റമില്ലാതെയാണ് തുടങ്ങിയത്.
എന്നാല്‍ പിന്നീട് ഊര്‍ജ്ജം,പൊതുമേഖല ബാങ്ക്, എണ്ണ,ഗ്യാസ് മേഖലകള്‍ രക്ഷകരായി. ബജാജ് ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് നിഫ്റ്റില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയത്.
എച്ച്ഡിഎഫ്‌സി ലൈഫ്, യുപിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ്. മേഖലകളില്‍, പവര്‍, പിഎസ്യു ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലധികവും മെറ്റല്‍, ഇന്‍ഫ്രാ, ക്യാപിറ്റല്‍ ഗുഡ്സ് ഓയില്‍ & ഗ്യാസ്, റിയല്‍റ്റി എന്നിവ 0.5 ശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിഎ ടെക് വാബാഗ്, റെയില്‍ വികാസ് നിഗം, സൂര്യ റോഷ്നി, പോളിക്യാബ് ഇന്ത്യ, എന്‍സിസി, മിന്‍ഡ കോര്‍പ്പറേഷന്‍, ലിഖിത ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടിസി, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബിഎല്‍ കശ്യപ് ആന്‍ഡ് സണ്‍സ്, ബജാജ് ആന്‍ഡ് സണ്‍സ് എന്നിവയുള്‍പ്പെടെ 100-ലധികം ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും കുറിച്ചു.
ആഗോള വിപണികള്‍ മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും ആഭ്യന്തര വിപണി ശുഭാപ്തി വിശ്വാസം നിലനിര്‍ത്തി, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് മേധാവി പറയുന്നു. യുഎസ്,യൂറോപ്യന്‍ കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതാണ് വിപണിയെ ജാഗരൂകരാക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് തള്ളിവിട്ടേയ്ക്കാം.
പ്രതിദിന ചാര്‍ട്ടിലെ ഡോജി കാന്‍ഡില്‍ അനിശ്ചിതത്വത്തെ കുറിക്കുന്നു. 17720 ന് താഴെ 17670-7625 ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇന്‍ട്രാ ഡേ തിരുത്തല്‍ നടക്കും.