ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

റെക്കോര്‍ഡ് പ്രതിവാര നേട്ടം കൈവരിച്ച് വിപണി

മുംബൈ: ജൂണ്‍ 16 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി റെക്കോര്‍ഡ് ഉയരം കൈവരിച്ചു. സെന്‍സെക്സ് 758.95 പോയിന്റ് അഥവാ 1.21 ശതമാനമുയര്‍ന്ന് 63,384.58 ലെവലിലും നിഫ്റ്റി 262.6 പോയിന്റ് അഥവാ 1.41 ശതമാനമുയര്‍ന്ന് 18,826 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മേഖലകളില്‍ നിഫ്റ്റി റിയാലിറ്റി 4 ശതമാനവും ഹെല്‍ത്ത്കെയര്‍ 3.6 ശതമാനവും ബിഎസ്ഇ എഫ്എംസിജി 3.3 ശതമാനവും ബിഎസ്ഇ ലോഹം 3.2 ശതമാനവുമുയര്‍ന്നു.

ജയ് ഭാരത് മാരുതി, മിഷ്താന്‍ ഫുഡ്‌സ്, വോക്ഹാര്‍ഡ്, ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്, പിടിസി ഇന്‍ഡസ്ട്രീസ്, ട്രൂകാപ്പ് ഫിനാന്‍സ്, ഗോദാവരി പവര്‍ & ഇസ്പാറ്റ്, എസ്ഇപിസി ( 20 ശതമാനം വീതം ഉയര്‍ന്നു)എന്നിവയുടെ പിന്‍ബലത്തില്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 3 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

സിന്റക്‌സ് പ്ലാസ്റ്റിക് ടെക്‌നോളജി, സ്‌റ്റൈലം ഇന്‍ഡസ്ട്രീസ്, എന്‍ജിഎല്‍ ഫൈന്‍ ചെം, കെല്‍ട്ടണ്‍ ടെക് സൊല്യൂഷന്‍സ്, കാര്‍ട്രേഡ് ടെക്, ഗ്രീന്‍ലാം ഇന്‍ഡസ്ട്രീസ്, വിഎ ടെക് വാബാഗ്, വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സ്, ഡിസിഡബ്ല്യു, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നീ സ്മോള്‍ക്യാപുകള്‍ ഇടിവ് നേരിടുകയും ചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 6645.99 കോടി രൂപയുടെ പ്രതിവാര അറ്റ വാങ്ങലും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 1319.21 കോടി രൂപയുടെ പ്രതിവാര അറ്റ വാങ്ങലുമാണ് നടത്തിയത്.

X
Top