ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഫെഡ് റിസര്‍വ് മീറ്റിംഗിന് മുന്നോടിയായി വിപണി താഴ്ന്നു

മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് വിരമാമിട്ട് ഇന്ത്യന്‍ ഓഹരി വിപണി താഴ്ച വരിച്ചു. സെന്‍സെക്‌സ് 262.96 പോയിന്റ് (0.44 ശതമാനം) താഴെ 59,454.78 ലെവലിലും നിഫ്റ്റി 98 പോയിന്റ് (0.55 ശതമാനം) ഇടിവ് നേരിട്ട് 17,718.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. യു.എസ് ഫെഡ് റിസര്‍വിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം തുടങ്ങാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് കാരണം.

അമേരിക്കന്‍ കേന്ദ്രബാങ്ക് 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. അതോടെ ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാവുകയായിരുന്നു. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐടിസി, എച്ച് യുഎല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എഫ്എംസിജി സൂചിക 1 ശതമാനം വീണ്ടെടുപ്പ് നടത്തിയപ്പോള്‍ മൂലധന വസ്തുക്കള്‍, എണ്ണ, വാതകം, റിയല്‍റ്റി, പവര്‍ സൂചികകള്‍ 12 ശതമാനം വീതം ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനമാണ് താഴ്ച വരിച്ചത്.

ഐടിസി, വെല്‍സ്പണ്‍ കോര്‍പ്, വരുണ്‍ ബിവറേജസ്, പേജ് ഇന്‍ഡസ്ട്രീസ്, സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ഉള്‍പ്പടെ 150ലധികം ഓഹരികള്‍ക്ക് 52 ആഴ്ച ഉയരം നേടാനുമായി.

X
Top