ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ‘ബൈ ഓണ്‍ ഡിപ്‌സ്’ പരീക്ഷിക്കാം

കൊച്ചി:ഒരു ബാറ്റ്സ്മാന്‍ സെഞ്ച്വറിയിലേക്ക് അടുക്കുമ്പോഴെന്ന പോലെ റെക്കോര്‍ഡിന് താഴെ വിപണി പതറുകയാണ്, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് നിരീക്ഷിച്ചു. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും, യുഎസ് ഡെബ്റ്റ് സീലിംഗ് സ്തംഭനം പോലെയുള്ള സമീപകാല പ്രശ്നങ്ങളുണ്ട്. അത് ആഗോള വിപണികളെ ബാധിക്കും.

നിരന്തരമായ എഫ്പിഐ വാങ്ങല്‍, കുറഞ്ഞുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം, വിപണിയുടെ മുന്നേറ്റം, ഫിനാന്‍ഷ്യല്‍സില്‍ നിന്നുള്ള നല്ല ഫലങ്ങള്‍ എന്നിവ റാലി നിലനിര്‍ത്തുന്നു.ഇടയ്ക്കിടെയുള്ള തിരുത്തല്‍ പ്രതീക്ഷിക്കണം എന്നുമാത്രം.

സമീപകാല അനിശ്ചിതത്വം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ‘ ബൈ ഓണ്‍ ഡിപ്‌സ്’ പരീക്ഷിക്കാവുന്നതാണ്.ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി താഴ്ച വരിക്കുന്നത്, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ വിശദീകരിച്ചു. അടുത്ത കുറച്ച് സെഷനുകളില്‍ ലാഭമെടുപ്പ് പ്രതീക്ഷിക്കാം.

അതേസമയം യുഎസ് ഫെഡ് ചെയര്‍ ജെറോമി പവലിന്റെ ഡോവിഷ് സൂചനകളും ദുര്‍ബല വിപണിയിലെ എഫ്‌ഐഐ വാങ്ങലും ശുഭ സൂചനകളാണ്. സാങ്കേതികമായി 18181 ലാണ് സപ്പോര്‍ട്ട്. 18473 ല്‍ പ്രതിരോധം നേരിടാം.

X
Top