
കടൽ ചരക്ക് നീക്കത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന മറൈൻ ട്രാൻസ് ഇന്ത്യ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 26 രൂപയിൽ നിന്നും 15 ശതമാനം പ്രീമിയത്തോടെ 30 രൂപക്കായിരുന്നു ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വഴി കമ്പനി 10.92 കോടി രൂപ സ്വരൂപിച്ചു.
കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ്, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
2004 ജൂണിൽ സ്ഥാപിതമായ കമ്പനി കടൽ, വ്യോമ ചരക്ക് എന്നിവ ഉൾക്കൊള്ളുന്ന ഫ്രൈറ്റ് ഫോർവേഡിംഗ് കൈകാര്യം ചെയുന്നു. ഇത് കൂടാതെ കമ്പനി സേവന ദാതാക്കൾക്ക് അനൗദ്യോഗിക കരാറുകളിലൂടെ ലോജിസ്റ്റിക് മേഖലയിലേക്ക് ഡോർ ടു ഡോർ ഡെലിവറി, തേർഡ് പാർട്ടി ലോജിസ്റ്റിക്സ് (3PL) സേവനങ്ങൾ നൽകുന്നുണ്ട്.
ചരക്കുമായി ബന്ധപ്പെട്ടതും ഗതാഗത മാനേജുമെന്റ് സേവനങ്ങളും കമ്പനി കൈകാര്യം ചെയുന്നുണ്ട്.
മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലും സാന്നിധ്യമുണ്ട്. കൂടാതെ ജെഎൻപിടി, നവ ഷെവ, മുന്ദ്ര, കാണ്ട്‌ല, ചെന്നൈ, വിശാഖപടം എന്നി സ്ഥലങ്ങളിലും കമ്പനി പ്രവർത്തിച്ചു വരുന്നു.
സ്വരാജ് ഷെയേഴ്സ് ആൻഡ് സെക്യൂരിറ്റീസാണ് ഐപിഒയുടെ ലീഡ് മാനേജർ, സ്കൈലൈൻ ഫിനാൻഷ്യൽ സർവീസാണ് രജിസ്ട്രാർ.






