ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഡി2സി ബ്രാൻഡുകളിൽ നിന്ന് 500 കോടിയുടെ വരുമാനം ലക്ഷ്യമിട്ട് മാരിക്കോ

ഡൽഹി: ഡി2സി ബ്രാൻഡുകളിൽ നിന്ന് 500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് മാരിക്കോ ലിമിറ്റഡ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡയറക്‌ട് ടു കൺസ്യൂമർ (ഡി2സി) ബ്രാൻഡുകളിൽ നിന്ന് 500 കോടി രൂപയുടെ ബിസിനസ് നടത്താനാണ് മാരിക്കോ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഹർഷ് മാരിവാല പറഞ്ഞു. ഡി2സി ബ്രാൻഡുകളുടെ കടന്ന് വരവ് ഇന്ത്യയിലെ എഫ്എംസിജി മേഖലയ്ക്ക് കാര്യമായ തടസ്സം സൃഷ്ട്ടിച്ചതായി മാരിവാല വിശ്വസിക്കുന്നു.

അതേസമയം ബിസിനസ്സ് കൂടുതൽ വളർത്താൻ ഡിജിറ്റൽ മാർക്കറ്റിംഗും ഇ-കൊമേഴ്‌സും കമ്പനികളെ സഹായിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ കമ്പനി മൂന്ന് ഡി2സി ബ്രാൻഡുകളെ ഏറ്റെടുത്തതായും അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവയിൽ നിന്ന് 500 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു പ്രത്യേക അഭിമുഖത്തിൽ മാരിവാല പറഞ്ഞു.

ആഗോള ബ്യൂട്ടി ആന്റ് വെൽനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളിലൊന്നാണ് മാരിക്കോ ലിമിറ്റഡ്. പാരച്യൂട്ട്, സഫോള, ഹെയർ ആൻഡ് കെയർ, നിഹാർ നാച്ചുറൽസ്, മെഡിക്കർ, ലിവോൺ തുടങ്ങിയ ബ്രാൻഡുകൾ മാരികോയുടെ ഉടമസ്ഥതയിലാണ്.

X
Top