കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വിയറ്റ്‌നാമീസ് പേഴ്‌സണല്‍ കെയര്‍ കമ്പനിയെ ഏറ്റെടുത്ത് മാരികോ

ന്യൂഡല്‍ഹി: തങ്ങളുടെ അനുബന്ധ സ്ഥാപനം മാരികോ സൗത്ത്-ഈസ്റ്റ് ഏഷ്യ കോര്‍പ്പറേഷന്‍ (എംഎസ്ഇഎ) വിയറ്റ്നാം ആസ്ഥാനമായുള്ള ബ്യൂട്ടി എക്സ് കോര്‍പ്പറേഷന്‍െ ഏറ്റെടുത്തെന്ന് എഫ്എംസിജി ഭീമന്‍ മാരിക്കോ അറിയിച്ചു. 100 ശതമാനം ഓഹരികള്‍ 172 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.

സെപ്തംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനം കുറവ് നേരിട്ടിരുന്നു. 301 കോടി രൂപയാണ് കമ്പനി അറ്റാദായം പ്രഖ്യാപിച്ചത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 309 കോടി രൂപയായിരുന്നു.

തുടര്‍ച്ചയായി 19 ശതമാനത്തിന്റെ കുറവാണ് അറ്റാദായത്തിലുണ്ടായത്. തൊട്ടുമുന്‍പാദത്തില്‍ 371 കോടി രൂപ അറ്റാദായം നേടാന്‍ കമ്പനിയ്ക്കായിരുന്നു. മൊത്തം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനം ഉയര്‍ന്ന് 2,496 കോടി രൂപയായിട്ടുണ്ട്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 2 ശതമാനം കുറവ്. മൊത്തം മാര്‍ജിന്‍ 120 ബേസിസ് പോയിന്റ് ഉയര്‍ന്ന് 43.6 ശതമാനമായി.ഇബിറ്റ മാര്‍ജിന്‍ 17.3 ശതമാനമാണ് താഴ്ന്നത്.

മോശം സെപ്തംബര്‍ പാദ പ്രകടനമായിരുന്നെങ്കിലും കമ്പനി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശമാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കുന്നത്. ലക്ഷ്യവില 570 രൂപയാക്കി ഉയര്‍ത്താനും അവര്‍ തയ്യാറായി.

നേരത്തെ 550 രൂപയാണ് ലക്ഷ്യവില നല്‍കിയിരുന്നത്. 565 രൂപ ലക്ഷ്യവില നിശ്ചയിച്ച് കൂട്ടിച്ചേര്‍ക്കല്‍ റേറ്റിംഗാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കുന്നത്. നിലവിലെ വില 524 രൂപ.

X
Top