കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അറ്റാദായം 18% ഉയര്‍ത്തി മാരിക്കോ, വരുമാനം 3.6% വളര്‍ന്നു

മുംബൈ: മാരിക്കോ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 305 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.6 ശതമാനം കൂടുതല്‍. 28 കോടി രൂപയുടെ ഭൂമിവില്‍പനയും ഇതില്‍ ഉള്‍പ്പെടുന്നു.

വരുമാനം 3.6 ശതമാനം കൂടി 2240 കോടി രൂപ.എബിറ്റ 13.6 ശതമാനമുയര്‍ന്ന് 393 കോടി രൂപയും മാര്‍ജിന്‍ 16 ശതമാനത്തില്‍ നിന്നും 17.5 ശതമാനവുമായി. നഗര ഉപഭോഗം, കുറച്ച് പാദങ്ങളായി സ്ഥിരമായി തുടരുകയാണെങ്കിലും ഗ്രാമീണ ഡിമാന്റ് വീണ്ടെടുത്തു, കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു.

‘ബ്രാന്‍ഡ് ഇക്വിറ്റി ശക്തിപ്പെടുത്തുന്നതിലുള്ള സ്ഥിരമായ ശ്രദ്ധ, നടപ്പിലാക്കല്‍ എന്നിവ 90 ശതമാനം ഉത്പന്നങ്ങളേയും മാര്‍ക്കറ്റ് ഷെയറുകള്‍ വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും സഹായിച്ചു.”

കമ്പനിയുടെ പതാകവാഹക ബ്രാന്‍ഡായ പാരച്യൂട്ട് റിജിഡ്‌സ് 9 ശതമാനം അളവ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വാല്യു ആഡ്ഡഡ് ഹെയര്‍ ഓയില്‍ 13 ശതമാനം വളര്‍ച്ച നേടി.

X
Top