കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അടുത്ത പാദത്തില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്ന് മാരിക്കോ എംഡി

ന്യൂഡല്‍ഹി: പാരച്യൂട്ട് ഹെയര്‍ ഓയില്‍, സഫോള പാചക എണ്ണ നിര്‍മ്മാതാക്കളായ മാരികോ, അടുത്ത പാദം മുതല്‍ പുതിയ വളര്‍ച്ചാ പദ്ധതികള്‍ നടപ്പിലാക്കും. ഇന്ത്യ ബിസിനസില്‍ ‘ഇരട്ട അക്ക വളര്‍ച്ച’ യാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സൗഗത ഗുപ്ത പറഞ്ഞു.

ജൂണ്‍ പാദത്തില്‍, വില്‍പ്പന അളവ് 9% ഉയര്‍ന്നിട്ടുണ്ട്. ഇത് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടാനുള്ള ആത്മവിശ്വാസം നല്‍കുന്നുവെന്ന് ഗുപ്ത പറഞ്ഞു.

ഈ വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം (വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന പണം) ഏകദേശം 25% വളരും.ഇന്ത്യ, അന്താരാഷ്ട്ര വിപണികളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയാണിത്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ ഡിമാന്റ് കൂടുതലാണ്. മഴ, വിളകള്‍ക്കുള്ള ഉയര്‍ന്ന സര്‍ക്കാര്‍ താങ്ങുവില, മറ്റ് പദ്ധതികള്‍ എന്നിവയാണ് കാരണം.

നഗരപ്രദേശങ്ങളിലെ ആവശ്യകതയും പതുക്കെ മെച്ചപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഓണ്‍ലൈനില്‍ വില്‍ക്കുന്ന പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക്.

നികുതി ആനുകൂല്യങ്ങളും ശമ്പള വര്‍ദ്ധനവും വരും മാസങ്ങളില്‍ നഗര ഡിമാന്റ് ഉയര്‍ത്തും. മാരിക്കോയുടെ വാര്‍ഷിക വരുമാനം 10000 രൂപ കവിഞ്ഞെന്നും 2030 ആകുമ്പോഴേയ്ക്കും വരുമാനം 20,000 കോടി രൂപയാക്കാനാകുമെന്നും ഗുപ്ത പറഞ്ഞു.

ഭാവിയെക്കുറിച്ച് മികച്ച ആത്മവിശ്വാസമുണ്ട്. വില്‍പന വര്‍ധിപ്പിക്കുന്നതിലും ബിസിനസ് വിപുലീകരിക്കുന്നതിലും വിലനിര്‍ണ്ണയം എളുപ്പമാക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

X
Top