ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍; ചൈനയെ വെറുതെവിടുന്ന നടപടിയെ ന്യായീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടണ്‍: ചൈനക്കെതിരെ ദ്വിതീയ താരിഫ് എര്‍പ്പെടുത്തുന്ന പക്ഷം ആഗോള തലത്തില്‍ ഊര്‍ജ്ജ വില ഉയരുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. റഷ്യന്‍ എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമ്പോഴും ചൈനയെ വെറുതെ വിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രസ്താവന.

ചൈന റഷ്യന്‍എണ്ണ ശുദ്ധീകരിക്കുകയും ആഗോള വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. ഇത് ഊര്‍ജ്ജവില കുറയ്ക്കാന്‍ സഹായിക്കുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റൂബിയോ പറഞ്ഞു. ആ രാജ്യത്തിന് മുകളില്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഊര്‍്ജ്ജവില വര്‍ദ്ധിക്കാന്‍ ഇടയാകും.

യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ ആശങ്ക പങ്കുവച്ചിട്ടുണ്ട്. പ്രതിദിനം 2 ദശലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ്. ഇന്ത്യയും തുര്‍ക്കിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നു.

അതേസമയം യുഎസ് താരിഫ് ഭീഷണിയെ അവഗണിച്ച് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുകയാണ്. . ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ റിഫൈനറികള്‍ പ്രതിദിനം 2 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയത്. ജൂലൈയിലിത് 1.6 ദശലക്ഷം ബാരലായിരുന്നു.

ആഗോള റിയല്‍-ടൈം ഡാറ്റ അനലിറ്റിക്സ് കമ്പനി കെപ്ലറിന്റെ കണക്കനുസരിച്ച് ഓഗസ്റ്റില്‍ പ്രതിദിനം 5.2 ദശലക്ഷം ബാരലാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതില്‍ 38 ശതമാനവും റഷ്യയില്‍ നിന്നാണ്. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കതീതമായി ഇന്ത്യന്‍ റിഫൈനറികള്‍ സാമ്പത്തിക പരിഗണനകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി വിദഗ്ധര്‍ പറഞ്ഞു.

മദ്ധ്യേഷ്യയില്‍ നിന്നുള്ള എണ്ണയുടെ വിലകൂടിയതോടെയാണ് റിഫൈനറികള്‍ റഷ്യയെ ആശ്രയിച്ചത്. ഇറാഖില്‍ നിന്നുള്ള എണ്ണ ഒഴുക്ക് 907 ദശലക്ഷം ബാരലില്‍ നിന്ന് 730 ദശലക്ഷം ബാരലായും സൗദി അറേബ്യയില്‍ നിന്നുള്ള 700 ദശലക്ഷം 526 ദശലക്ഷമായും കുറഞ്ഞു.

264 ദശലക്ഷം ബാരല്‍ നല്‍കിയ യുഎസ് ഇന്ത്യയുടെ അഞ്ചാമത്തെ വലിയ ദാതാവാണ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായിരുന്നു.

റഷ്യയുമായുള്ള ചര്‍ച്ച ഉക്രൈന്‍-റഷ്യ യുദ്ധവിരാമത്തിലേയ്ക്ക് നയിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ താരിഫ് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.എണ്ണയിനത്തില്‍ ഇന്ത്യ നല്‍കുന്ന തുക ഉക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യയ്ക്ക് ഇന്ധനമാകുന്നുവെന്നാണ് യുഎസ് വാദം.

X
Top