പുതു സമ്പദ്‍വർഷത്തിൽ കേരളത്തിന് ജിഎസ്ടി വരുമാനക്കുതിപ്പ്നിര്‍മാണ മേഖലയില്‍ നേരിയ മാന്ദ്യംഇന്ത്യ-ഇയു വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കുംനഗരവികസനം: 1000 കോടി ഡോള‌ര്‍ നിക്ഷേപിക്കാൻ എഡിബിജിഎസ്ടി പിരിവ് തുടർച്ചയായ രണ്ടാം മാസവും 2 ലക്ഷം കോടി കടന്നു

മൊത്തവില സൂചിക പണപ്പെരുപ്പം 1.34 ശതമാനമായി കുറഞ്ഞു, ഭക്ഷ്യവില പണപ്പെരുപ്പം 2.32 ശതമാനം

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഫെബ്രുവരിയില്‍ 25 മാസത്തെ താഴ്ചയായ 3.85 ശതമാനം രേഖപ്പെടുത്തിയ ഡബ്ല്യുപിഐ (മൊത്ത വില സൂചിക പണപ്പെരുപ്പം) മാര്‍ച്ചില്‍ 1.34 ശതമാനമാകുകയായിരുന്നു. ജനുവരിയില്‍ 4.73 ശതമാനമായിരുന്നു ഡബ്ല്യുപിഐ.

1.34 ശതമാനത്തില്‍ ഡബ്ല്യുപിഐ 29 മാസത്തെ താഴ്ചയിലാണുള്ളത്.അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ധാതുക്കള്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത പെട്രോളിയം, പ്രകൃതിവാതകം, പേപ്പര്‍ എന്നിവയുടെ വിലയിടിവാണ് സൂചികയില്‍ പ്രതിഫലിച്ചത്. മുന്‍ മാസത്തെ 2.76 ശതമാനത്തില്‍ നിന്ന് 2.32 ശതമാനമായാണ്‌ മൊത്തഭക്ഷ്യ സൂചികപണപ്പെരുപ്പം മിതപ്പെട്ടത്.

പ്രാഥമിക ഉത്പന്ന ഡബ്ല്യുപിഐ 2.40 ശതമാനമായി.മുന്‍മാസത്തിലിത് 3.28 ശതമാനമായിരുന്നു. പ്രൈമറി ഉത്പന്നങ്ങളില്‍ ധാതുക്കള്‍ (8.2 ശതമാനം), അസംസ്‌കൃത പെട്രോളിയം (6.8 ശതമാനം), പച്ചക്കറികള്‍ (5.5 ശതമാനം), പഴങ്ങള്‍ (3.8 ശതമാനം വര്‍ധന) എന്നിവയാണ് വലിയ നേട്ടം സ്വന്തമാക്കിയത്.

‘ഇന്ധനം,ഊര്‍ജ്ജം’ ഗ്രൂപ്പിന്റെ സൂചിക തുടര്‍ച്ചയായി 1.3 ശതമാനം താഴ്ന്നപ്പോള്‍, ഉത്പാദന സൂചികയിലെ ഇടിവ് 0.3 ശതമാനം.മൊത്തക്കച്ചവട വസ്തുക്കളുടെ പ്രതിനിധി ബാസ്‌ക്കറ്റിന്റെ വിലയാണ് ഡബ്ല്യുപിഐ അളക്കുന്നത്. പ്രാഥമിക വസ്തുക്കള്‍ (മൊത്തം ഭാരത്തിന്റെ 22.6 ശതമാനം), ഇന്ധനവും ഊര്‍ജ്ജവും (13.2 ശതമാനം), നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ (64.2 ശതമാനം) എന്നിങ്ങനെ സൂചികയെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

മൊത്തവിലയിടിവ് കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. വരുമാനത്തിലെ കുറവ് ഇതുമൂലം പരിഹരിക്കപ്പെടും.ഉത്പാദന ചെലവ് കുറയുന്നത് കാരണം ചില്ലറ പണപ്പെരുപ്പവും മിതമാകും.

2022 മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ 18 മാസത്തിനുശേഷം 2022 ഒക്ടാബറിലാണ് പിന്നീട് ഒറ്റ അക്കത്തിലെത്തുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 5.66 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഫെബ്രുവരിയിലിത് 6.44 ശതമാനമായിരുന്നു.

X
Top