എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്കിൽ 69 കോടി നിക്ഷേപിച്ച് മാരത്തൺ എഡ്ജ് ഇന്ത്യ

മുംബൈ: ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന്റെ 69 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഏറ്റെടുത്ത് മാരത്തൺ എഡ്ജ് ഇന്ത്യ ഫണ്ട് I.

ന്യൂജെൻ സോഫ്റ്റ്‌വെയറിന്റെ ഓഹരി മൂലധത്തിന്റെ 2.85 ശതമാനം വരുന്ന 20,00,000 ഓഹരികൾ മാരത്തൺ എഡ്ജ് ഇന്ത്യ സ്വന്തമാക്കിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. ഓഹരികൾ ഓരോന്നിനും ശരാശരി 345 രൂപ നിരക്കിൽ നടന്ന ഇടപാടിന്റെ മൂല്യം 69 കോടി രൂപയാണ്.

അതേസമയം, ഇന്ത്യ അക്കോൺ ഐസിഎവിയും അൽ മെഹ്‌വാർ കൊമേഴ്‌സ്യൽ ഇൻവെസ്റ്റ്‌മെന്റ് എൽഎൽസിയും ചേർന്ന് കമ്പനിയുടെ 14,85,132 ഓഹരികൾ വിറ്റഴിച്ചു. ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ബിപിഎം), എന്റർപ്രൈസ് കണ്ടന്റ് മാനേജ്‌മെന്റ് (ഇസിഎം) എന്നി സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയാണ് ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്. ഇതിന് 40-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

വെള്ളിയാഴ്ച ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്നോളജീസിന്റെ ഓഹരികൾ 0.87 ശതമാനം ഇടിഞ്ഞ് 340.55 രൂപയിൽ വ്യാപാരം നടത്തുന്നു.

X
Top