
ബീജിംഗ്: ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയിലേക്ക് മാറാനും ലക്ഷ്യമിടുന്ന കമ്പനികള്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണപ്രദമായ സാഹചര്യം സൃഷ്ടിക്കുകയാണ്,മോബിയസ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ സ്ഥാപകനും ഫണ്ട് മാനേജരുമായ മാര്‍ക്ക് മോബിയസ് പറയുന്നു. ചൈന ബിസിനസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്, ചൈനയ്ക്ക് ബദലായി ഇന്ത്യ വളരുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് ശതകോടീശ്വരന്‍ പറഞ്ഞത്.
ഇന്ത്യ, കമ്പനികള്‍ക്ക് ഇടത്തരം മുതല്‍ ദീര്‍ഘകാല അവസരമാണ് തുറന്നു നല്‍കുന്നത്. ഉല്‍പാദന അടിത്തറ വൈവിധ്യവത്കരിക്കുന്നതിനായി, ആഗോള ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെ കൂടുതല്‍ ബിസിനസുകള്‍ ഇന്ത്യയിലേക്ക് മാറും. എന്നാല്‍, ഇത് ചൈനയുടെ കുറവായി മൊബിയസ് കാണുന്നില്ല.
മാത്രമല്ല, ഒരു ദശാബ്ദം മുമ്പുണ്ടായിരുന്ന ചൈനയുടെ അവസ്ഥയ്ക്ക് സമാനമായി ഇന്ത്യ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അതിവേഗ ഡിജിറ്റല്‍വല്‍ക്കരണം നടത്തുകയും ചെയ്യണം.നിലവില്‍ മൊബിയസിന്റെ ഫണ്ടിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്കാണ് പോകുന്നത്.
ഫെബ്രുവരിയില്‍ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യയുടെ ഐടി മേഖലയെക്കുറിച്ച് മൊബിയസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അര്‍ദ്ധചാലക ഉല്‍പാദനത്തില്‍ രാജ്യം മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ നിഷ്‌ക്രിയ നിക്ഷേപത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മൊബിയസ് ഉപദേശിച്ചു. ആടിയുലഞ്ഞെങ്കിലും വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുവരവില്‍ സന്തുഷ്ടനാണ്. മാത്രമല്ല, കമ്പനികളെ വിവേചനരഹിതമായി വിമര്‍ശിക്കുന്നത് തെറ്റാണെന്നും മൊബിയസ് കരുതുന്നു.