ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബിഎസ് വി ഗ്രൂപ്പിനെ ഏറ്റെടുക്കാന്‍ മത്സരിച്ച് മാന്‍കൈന്‍ഡ് ഫാര്‍മയും എഐഎയും

ബിഎസ്വി ഗ്രൂപ്പിനെ (ഭാരത് സെറം & വാക്‌സിന്‍സ് ലിമിറ്റഡ്) വാങ്ങുന്നതിന് മാന്‍കൈന്‍ഡ് ഫാര്‍മയും യൂറോപ്പിലെ ഏറ്റവും വലിയ കമ്പനിയായ ഇക്യുടി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും തമ്മില്‍ കടുത്ത മത്സരം. 14,000 കോടി രൂപയ്ക്ക് ബിഎസ്വി ഗ്രൂപ്പിനെ വാങ്ങാനാണ് മാന്‍കൈന്‍ഡ് ഫാര്‍മ മത്സരിക്കുന്നത്.

ഈ രണ്ട് മത്സരാര്‍ത്ഥികളും ഈ ആഴ്ച ആദ്യം കമ്പനിയെ നിലവിലെ പ്രൈവറ്റ് ഇക്വിറ്റി ഉടമകളായ അഡ്വെന്റ് ഇന്റര്‍നാഷണലില്‍ നിന്ന് ഏകദേശം 14,000 കോടി രൂപയ്ക്ക് (1.6 ബില്യണ്‍ ഡോളര്‍) ഏറ്റെടുക്കാന്‍ ഓഫറുകള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഇടപാട് പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ആഭ്യന്തര ഫാര്‍മ കമ്പനിയുടെ ഏറ്റവും വലിയ വാങ്ങലുകളില്‍ ഒന്നായിരിക്കുമിത്.

വാര്‍ബര്‍ഗ് പിന്‍കസ്, ക്രിസ് ക്യാപിറ്റല്‍, മുബദാല എന്നിവയുടെ കണ്‍സോര്‍ഷ്യം, സാധ്യതയുള്ള മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ നിന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതിന് ശേഷവും ബൈന്‍ഡിംഗ് ഓഫര്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഈയാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്വിയുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ പ്ലാസ്മ ഡെറിവേറ്റീവുകള്‍, മോണോക്ലോണല്‍, ഫെര്‍ട്ടിലിറ്റി ഹോര്‍മോണുകള്‍, ആന്റിടോക്സിന്‍, ആന്റിഫു എന്നിവയും ഉള്‍പ്പെടുന്നു.

1971-ല്‍ മുംബൈയില്‍ വിനോദ് ജി. ദഫ്താരി സ്ഥാപിച്ച ഭാരത് സെറംസ്, ബയോടെക്, ബയോളജിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക കുത്തിവയ്പ്പ് മരുന്നുകള്‍ വികസിപ്പിച്ച് വിപണനം ചെയ്ത് വരുന്നു.

സ്ത്രീകളുടെ ആരോഗ്യം, അസിസ്റ്റഡ് പ്രത്യുല്‍പാദന ചികിത്സ, ക്രിട്ടിക്കല്‍ കെയര്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

X
Top