തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

1 ലക്ഷം രൂപ നിക്ഷേപം 11 വര്‍ഷത്തില്‍ 6 കോടി രൂപയാക്കിയ മനീഷ് ഗോയല്‍ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ മനീഷ് ഗോയല്‍ പോര്‍ട്ട്‌ഫോളിയോ അലങ്കരിക്കുന്ന ഓഹരിയാണ് കെപിആര്‍ മില്‍. മികച്ച ദീര്‍ഘകാല ആദായമാണ് ഓഹരി സമ്മാനിച്ചത്.

കെപിആര്‍ മില്‍ ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ് കമ്പനി. അതേസമയം 5 വര്‍ഷത്തില്‍ 270 ശതമാനവും 11 വര്‍ഷത്തില്‍ 5900 ശതമാനവും ഉയര്‍ന്നു. 8.85 രൂപയില്‍ നിന്നും 533.45 രൂപയിലേയ്ക്കായിരുന്നു ഈ കാലയളവില്‍ കുതിപ്പ്.

ഓഹരി വിഭജനം
കഴിഞ്ഞ 11 വര്‍ഷത്തില്‍ രണ്ടുതവണ വിഭജനത്തിനും ഈ മനീഷ് ഗോയല്‍ പോര്‍ട്ട്‌ഫോളിയോ ഓഹരി വിധേയമായി. 2016 നവംബറില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപയുള്ള രണ്ട് ഓഹരികളായി വിഭജിക്കപ്പെട്ടു. അതിനുശേഷം സെപ്തംബര്‍ 24,2021 ല്‍ 1:5 അനുപാതത്തിലായിരുന്നു വിഭജനം.

നിക്ഷേപത്തിന്റെ വളര്‍ച്ച
11 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഏതാണ്ട് 11300 ഓഹരികളാകും ലഭ്യമാകുക. വിഭജനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഓഹരികളുടെ എണ്ണം 1.13 ലക്ഷമായി ഉയരും. നിലവിലെ വില 533.45 രൂപയാണെന്നിരിക്കെ 1 ലക്ഷം രൂപ നിക്ഷേപം 6 കോടി രൂപയായി വളര്‍ന്നിരിക്കും.

X
Top