
കൊച്ചി: മണപ്പുറം ഗ്രൂപ്പ് കമ്പനിയായ മണപ്പുറം ജ്വല്ലേഴ്‌സ് ലിമിറ്റഡ് പശ്ചിമ ബംഗാളിലെ അങ്കുർഹട്ടിയിൽ ഒരു നിർമ്മാണ യൂണിറ്റ് ആരംഭിച്ചതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബാംഗ്ലൂർ കഴിഞ്ഞാൽ കമ്പനിയുടെ രണ്ടാമത്തെ യൂണിറ്റായ ഈ യൂണിറ്റിന്റെ ഉദ്ഘടാനം ചൊവ്വാഴ്ച നിർവഹിച്ചു.
അങ്കുർഹാത്തിയിൽ 2,500 ചതുരശ്ര അടി സ്ഥലത്താണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നതെന്നും. 3-4 മാസത്തിനുള്ളിൽ യൂണിറ്റ് വിപുലീകരിക്കുമെന്നും കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ “റിത്തി” എന്ന ബ്രാൻഡിന് കീഴിൽ മണപ്പുറം റീട്ടെയിൽ ഷോറൂമുകൾ പ്രവർത്തിപ്പിക്കുന്നു.
കൂടാതെ ചില റീട്ടെയിൽ ജ്വല്ലറി ശൃംഖലകളിലേക്ക് ആഭരണങ്ങൾ വിതരണം ചെയ്യുന്നതിന് കമ്പനിക്ക് സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ട്. ഗ്രൂപ്പിന്റെ ഭാഗമായ മണപ്പുറം ഫിനാൻസ് സ്വർണവായ്പയിൽ ദേശീയതലത്തിൽ തന്നെ മുൻനിരയിലുള്ള എൻബിഎഫ്‌സിയാണ്.