കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ആശിർവാദ് മൈക്രോഫിനാൻസിന്റെ അവകാശ ഇഷ്യൂവിന് അനുമതി

മുംബൈ: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ അവകാശ ഇഷ്യു നിർദ്ദേശം തങ്ങളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണ്ണ വായ്പ കമ്പനിയായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു.

ആശിർവാദ് മൈക്രോഫിനാൻസിന്റെ 10 രൂപ മുഖവിലയുള്ള 90.96 ലക്ഷം ഓഹരികൾ ഒരു ഷെയറിന് 268 രൂപ നിരക്കിൽ വാങ്ങുമെന്നും. മൊത്തം ഇഷ്യൂ സൈസ് 93,28,358 ഓഹരികളാണെന്നും കേരളം ആസ്ഥാനമായുള്ള കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഓഫർ സ്വീകരിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 28 ആണ്.

250 കോടി രൂപ മൂല്യമുള്ള 93.28 ലക്ഷം ഓഹരികൾ വരെയുള്ള അവകാശ ഇഷ്യുവിനുള്ള സബ്‌സ്‌ക്രിപ്‌ഷൻ ബോർഡ് അംഗീകരിച്ചു. വാണിജ്യപരമായി ലാഭകരമായ ഒരു ബിസിനസ്സ് രൂപീകരിക്കുന്നതിലൂടെ താഴ്ന്നവർക്ക് സാമ്പത്തിക പ്രവേശനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ആശിർവാദ് മൈക്രോഫിനാൻസ് രൂപീകരിച്ചത്. 2014-15 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ 85.03 ശതമാനം ഓഹരികൾ സ്വന്തമാക്കിയ ശേഷം ആശിർവാദ് മൈക്രോഫിനാൻസ് മണപ്പുറത്തിന്റെ അനുബന്ധ കമ്പനിയായി മാറിയിരുന്നു.

X
Top