
മുംബൈ: കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ സിംഗപ്പൂരിലെ എഎംസിഎച്ച്ഇഎം സ്‌പെഷ്യാലിറ്റി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിൽ 35 മില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് മണാലി പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംപിഎൽ). നിർദിഷ്ട നിക്ഷേപം നടത്താൻ കമ്പനിക്ക് ബോർഡിൻറെ അനുമതി ലഭിച്ചു.
നിക്ഷേപം ഒന്നോ അതിലധികമോ തവണകളിലായിരിക്കുമെന്നും, കൂടുതൽ വിശദാംശങ്ങൾ യഥാസമയം നൽകുമെന്നും ചെന്നൈ ആസ്ഥാനമായുള്ള പെട്രോകെമിക്കൽ നിർമ്മാതാവ് ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
മണാലി പെട്രോകെമിക്കൽസിന്റെ ആഗോള കാൽപ്പാടുകൾ വികസിപ്പിക്കുന്നതിനായി 2016-ൽ സ്ഥാപിതമായ എഎംസിഎച്ച്ഇഎം 2022 സാമ്പത്തിക വർഷത്തിൽ മൊത്തം 20.22 മില്യൺ ഡോളറിന്റെ വരുമാനവും 0.43 മില്യൺ ഡോളറിന്റെ ലാഭവും നേടി. കഴിഞ്ഞ സാമ്പത്തിക വർഷം എഎംസിഎച്ച്ഇഎമ്മിൽ 16.32 മില്യൺ ഡോളർ നിക്ഷേപിച്ചതായി എംപിഎൽ അതിന്റെ വാർഷിക റിപ്പോർട്ടിൽ അറിയിച്ചു.
അതേസമയം, രണ്ടാം പാദത്തിൽ മണാലി പെട്രോകെമിക്കൽസിന്റെ ഏകീകൃത അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 11.68 കോടി രൂപയായി കുറഞ്ഞു. പ്രൊപിലീൻ ഗ്ലൈക്കോളിന്റെയും പോളിയോളുകളുടെയും ഉൽപ്പാദനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മണാലി പെട്രോകെമിക്കൽസ് ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ പ്രൊപിലീൻ ഓക്സൈഡ്, പ്രൊപിലീൽ ഗ്ലൈക്കോൾ, പോളിയോൾ എന്നിവ ഉൾപ്പെടുന്നു.