ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

മാമഏര്‍ത്ത്‌ ഐപിഒ വൈകും

സ്‌കിന്‍കെയര്‍ സ്റ്റാര്‍ട്‌-അപ്‌ ആയ മാമഏര്‍ത്ത്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നടത്താന്‍ വൈകും. പ്രതികൂലമായ വിപണി സാഹചര്യമാണ്‌ മാമഏര്‍ത്ത്‌ ഐപിഒ വൈകുന്നതിന്‌ പ്രധാന കാരണം.

മാമഏര്‍ത്തിന്റെ പിതൃസ്ഥാപനമായ ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ്‌ ഐപിഒ നടത്തുന്നതിനുള്ള രേഖകള്‍ കഴിഞ്ഞ ഡിസംബറില്‍ ആണ്‌ സമര്‍പ്പിച്ചത്‌.

നിലവിലുള്ള വിപണി സാഹചര്യം ഐപിഒ നടത്തുന്നതിന്‌ അനുകൂലമല്ലെന്നാണ്‌ കമ്പനിയുടെ നിഗമനം. ആഗോള തലത്തില്‍ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്കാണ്‌ നയിച്ചത്‌.

2016ല്‍ സ്ഥാപിതമായ മാമഏര്‍ത്ത്‌ 2026ഓടെ 3000 കോടി ഡോളര്‍ വലിപ്പമുള്ള കമ്പനിയായി മാറാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഓഹരി വിപണിയിലെ ശക്തമായ ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ പ്രാഥമിക വിപണിയിലെ ധനസമാഹരണം ദുര്‍ബലമായി. പലിശനിരക്കിലെ വര്‍ധന, സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം, അദാനി ഗ്രൂപ്പ്‌ ഓഹരികളിലെ തകര്‍ച്ച തുടങ്ങിയ വിവിധ ഘടകങ്ങളാണ്‌ ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക്‌ നയിച്ചത്‌.

X
Top