കൊച്ചി: മേക്ക് മൈ ട്രിപ്പ് ‘ട്രാവൽ കാ മുഹൂർത്ത്’ എന്ന പേരിലുള്ള പുതിയ യാത്രാ കാംപെയ്ൻ അവതരിപ്പിച്ചു. ഇന്ത്യയിലെ വർഷാവസാന യാത്രാ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള പ്രത്യേക കലണ്ടറാണിത്. വിമാന യാത്രകൾ, ഹോട്ടൽ ബുക്കിംഗുകൾ, അവധി പാക്കേജുകൾ, ഗതാഗതം, ടൂറുകളും ആകർഷണങ്ങളും, കൂടാതെ വിസ, വിദേശ കറൻസി, ട്രാവൽ ഇൻഷുറൻസ് പോലുള്ള അനിവാര്യ സേവനങ്ങളും ഉൾപ്പെടുത്തി മുഴുവൻ യാത്രാനുഭവവും ഏകോപിപ്പിക്കുന്നതാണിത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ എയർലൈൻസുകൾ, ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ, ബാങ്കിംഗ് പങ്കാളികൾ എന്നിവർ ഇതിൽ സഹകരിക്കുന്നു. ഒക്ടോബർ 29ന് ആരംഭിച്ച പരിപാടി നവംബർ 30 വരെ നീണ്ടുനിൽക്കും. ആദ്യ എഡിഷനിൽ, ഓരോ ആഴ്ചയും പ്രത്യേക ആഭ്യന്തരവും അന്തർദേശീയവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഹൈലൈറ്റ് ചെയ്യുന്നത്. കടൽത്തീരങ്ങൾ, മലനിരകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, നഗര വിനോദങ്ങൾ തുടങ്ങിയ വിവിധ തീമുകളിൽ യാത്രാനുഭവങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. മേക്ക് മൈ ട്രിപ്പ് ബ്ലാക്ക് അംഗങ്ങൾക്ക് പ്രത്യേക ഏർലി ആക്‌സസിനോടൊപ്പം, എല്ലാ വെള്ളിയാഴ്ചയും ബ്ലാക്ക് ഫ്രൈഡേ ഡീലുകളും, ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ ലൈറ്റ്നിംഗ് ഡ്രോപ്പ് ഓഫറുകളും ലഭ്യമാണ്.
എപ്പോൾ എങ്ങനെ എവിടേക്ക് യാത്ര ചെയ്യാം, കലണ്ടറുമായി മേക്ക് മൈ ട്രിപ്പ്
Newage Web Desk
October 30, 2025 10:23 am






