റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

അദാനി ഡിഫൻസിന് വമ്പൻ കരാർ; ഇന്തോ-റഷ്യൻ റൈഫിൾസ് കമ്പനിയുമായി കരാർ ഒപ്പിട്ടു

ദില്ലി: ഇന്ത്യയിൽ എകെ-203 അസാൾട്ട് റൈഫിളുകൾ നിർമ്മിക്കുന്ന ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് കരാർ ഒപ്പുവെച്ചു.

7.62×39 എംഎം സ്മോൾ കാലിബർ വെടിയുണ്ടകൾ തദ്ദേശീയമായി വിതരണം ചെയ്യുന്നതിനായി അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്.

ഐആർആർപിഎല്ലിന്റെ എകെ-203 റൈഫിൾ ഉൽപ്പാദനത്തെയും അദാനി ഡിഫൻസിന്റെ വെടിയുണ്ട നിർമ്മാണത്തെയും കോർത്തിണക്കുന്നതാണ് ഈ കരാർ.

കരാർ പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് എകെ-203 റൈഫിളുകൾക്ക് ആവശ്യമായ 7.62×39 എംഎം വെടിയുണ്ടകൾ അദാനി ഡിഫൻസ് പൂർണ്ണമായും ലഭ്യമാക്കും.

തോക്കുകൾക്ക് പുറമെ അതിനുപയോഗിക്കുന്ന വെടിയുണ്ടകളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത് വഴി പ്രതിരോധ സജ്ജീകരണങ്ങളുടെ വിതരണത്തിൽ തടസ്സമില്ലാതെ തുടർച്ച ഉറപ്പാക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top