പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയ ഇലക്ട്രിക് എസ്യുവി കൂടിയാണ്.

29.35 ലക്ഷം രൂപയാണ് മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍റെ എക്സ്ഷോറൂം വില. മാര്‍ച്ച് രണ്ടിന് ബുക്കിങ് ആരംഭിക്കും, മാര്‍ച്ച് 10 മുതല്‍ വാഹനം ഉപഭോക്തോക്കളിലേക്കെത്തും. സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയര്‍ നിറങ്ങളില്‍ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ ലഭ്യമാവും. ചെസ്റ്റ്നട്ട് ബ്രൗണ്‍, നോക്ചേണ്‍ ബ്ലാക്ക് എന്നീ സ്മൂത്ത് ഗ്രെയിന്‍ ലെതറെറ്റ് ഇന്‍റീരിയറുകളും സവിശേഷതയാണ്.

സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍, ബിസിനസ് പ്രമുഖര്‍ എന്നിവരടക്കം പ്രശസ്തരായ വ്യക്തികളുടെ പ്രിയപ്പെട്ട മോഡലാണ് മഹീന്ദ്ര എക്സ്ഇവി 9ഇ. യാത്രക്കാര്‍ക്ക് ഒരു പ്രൈവറ്റ് ലോഞ്ചിലിരിക്കുന്ന അനുഭവം നല്‍കുന്ന തരത്തിലാണ് സിനിലക്സ് എഡിഷനിലെ അകം രൂപകല്‍പന ചെയ്തിരിക്കുന്നത്.കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിള്‍ എച്ച്ഡി ഡിസ്പ്ലേയും, ഡോള്‍ബി അറ്റ്മോസ് സൗകര്യമുള്ള 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവും യാത്രക്കാര്‍ക്ക് സ്റ്റുഡിയോ നിലവാരത്തിലുള്ള ഓഡിയോ-വിഷ്വല്‍ അനുഭവം നല്‍കും. ഓരോ യാത്രയെയും തങ്ങളുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് മാറ്റാന്‍ സഹായിക്കുന്നതാണ് ഇന്‍ഫിനിറ്റി റൂഫും, 16 ദശലക്ഷത്തിലധികം നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്ന ആംബിയന്‍റ് ലൈറ്റിങും.

ഏറ്റവും ഉയര്‍ന്ന പാക്ക് ത്രീ വേരിയന്‍റിനെ അടിസ്ഥാനമാക്കി നിര്‍മിച്ച എക്സ്ഇവി 9ഇ സിനിലക്സ് എഡിഷനില്‍ 79 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. എക്സ്ക്ലൂസീവ് ഫിനിഷുകള്‍ക്ക് പുറമെ പാക്ക് ത്രീയിലെ അത്യാധുനിക ഫീച്ചറുകളെല്ലാം ഒത്തുചേര്‍ന്നാണ് എക്സ്ഇവി 9ഇ സിനിലക്സ് എഡിഷനിലുമുണ്ട്. സ്ട്രെയിറ്റ്എഹെഡ് വിഷന്‍എക്സ് എആര്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഐഡന്‍റിറ്റി ഡ്രൈവര്‍ & ഒക്യുപന്‍റ് മോണിറ്ററിങ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിങ് (ഓട്ടോ പാര്‍ക്ക് അസിസ്റ്റ്), സെക്യുര്‍ 360 തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

X
Top