
കൊച്ചി: മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ബിസിനസിന്‍റെ കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ മഹീന്ദ്ര സാരഥി അഭിയാന്‍റെ പന്ത്രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ പാസായി ഉപരി പഠനം നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ 1000 പെണ്‍ മക്കള്‍ക്ക് 10,000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കാനാണ് ഈ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍ മക്കള്‍ക്ക് ജീവിതത്തില്‍ മുന്നേറാനും പത്താം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാനും തുല്യ അവസരം ഉറപ്പാക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ച ആദ്യത്തെ കൊമേഴ്സ്യല്‍ വെഹിക്കിള്‍ നിര്‍മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര. 2014-ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 11,029 പെണ്‍കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചു. 11 കോടിയിലധികം രൂപ മൂല്യമുള്ള 11,029 സ്കോളര്‍ഷിപ്പുകളാണ് നല്‍കിയത്. ഇന്ത്യയിൽ ഉടനീളമുള്ള 75-ൽ അധികം ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍ കേന്ദ്രീകരിച്ച് സുതാര്യവും സ്വതന്ത്രവുമായ പ്രക്രിയയിലൂടെയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.






