‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

സ്ട്രോങ്‌സൺ സോളാറിന്റെ ഓഹരി ഏറ്റെടുക്കാൻ മഹീന്ദ്ര സിഐഇ

മുംബൈ: സോളാർ പവർ നിർമ്മാതാക്കളായ സ്ട്രോങ്‌സൺ സോളാറിന്റെ (Strongsun) ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 26 ശതമാനം വരുന്ന ഓഹരികൾ ഏറ്റെടുക്കാൻ കമ്പനിയിൽ 3.35 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറെടുത്ത് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്. സ്‌ട്രോങ്‌സൺ സ്ഥാപിക്കുന്ന രണ്ട് ക്യാപ്‌റ്റീവ് സോളാർ പവർ ജനറേറ്റിംഗ് പ്ലാന്റുകളിൽ നിന്ന് ഹരിത ഊർജം ഉത്പാദിപ്പിക്കാൻ ഈ നിക്ഷേപം മഹീന്ദ്ര സിഐഇക്ക് അവകാശം നൽകും.

ഫോർജിംഗ് ബിസിനസിൽ പ്രവർത്തിക്കുന്ന ആഗോള കമ്പനിയാണ് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്. ജർമ്മനി, യുകെ, ഇന്ത്യ എന്നിവിടങ്ങളിൽ കമ്പനിക്ക് പ്ലാന്റുകളുണ്ട്. ക്രാങ്ക്ഷാഫ്റ്റുകൾ, സ്റ്റിയറിംഗ് നക്കിളുകൾ, സ്റ്റെബിലൈസർ ബാറുകൾ, ഗിയർ ബ്ലാങ്കുകൾ, ഫ്രണ്ട് ആക്സിൽ ബീമുകൾ, ലിവറുകൾ, എഞ്ചിൻ, സ്റ്റിയറിംഗ്, ഷാസി ഘടകങ്ങൾ എന്നിവയുടെ രൂപകൽപ്പന, വികസനം, മെഷീനിംഗ് എന്നിവയിലാണ് മഹീന്ദ്ര ഫോർജിംഗ്സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

X
Top