ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

2026 ഇലക്ട്രിക് കാറുകൾ തൂക്കും; പോരാട്ടത്തിന് കച്ചകെട്ടി മഹീന്ദ്രയും വിൻഫാസ്റ്റും

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന (ഇ.വി.) വിൽപ്പന 2026-ലെ ആദ്യമാസത്തിൽ തന്നെ ടോപ്പ് ഗിയറിൽ. ജനുവരിയിൽ 17,654 വൈദ്യുത കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,831 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് ഇത്. 63 ശതമാനമാണ് വിൽപ്പനയിലുണ്ടായ വർധന.

ചാർജിങ് സൗകര്യങ്ങളും സാങ്കേതികവിദ്യയും മെച്ചപ്പെട്ടതും വിപണിയിലേക്ക് വിവിധ കമ്പനികൾ പുത്തൻ വാഹനങ്ങൾ എത്തിക്കാൻ മത്സരിച്ചതും മെച്ചപ്പെട്ട വിലയും വിൽപ്പന ഉയരാൻ കാരണമായി.

ഇ.വി. വിൽപ്പനയിൽ പ്രധാനികളായ ടാറ്റാ മോട്ടോഴ്സിനും എം.ജി. മോട്ടോഴ്സിനും കടുത്ത മത്സരം നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പുതുമുഖമായ വിൻഫാസ്റ്റും വിപണി പിടിക്കുന്നതായാണ് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്.

7,616 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റാ മോട്ടോഴ്സ് തന്നെയാണ് വിൽപ്പനയിൽ മുന്നിൽ. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ള 44.34 ശതമാനത്തിൽ നിന്ന് 43.4 ശതമാനമായി കമ്പനിയുടെ വിപണിവിഹിതം ഇടിഞ്ഞു.

രണ്ടാം സ്ഥാനത്തുള്ള എം.ജി. മോട്ടോഴ്സ് മുൻവർഷം 4,400 യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ ഇത്തവണ അത് 4,549 യൂണിറ്റുകളായി. വിപണിവിഹിതം 40.62 ശതമാനത്തിൽ നിന്ന് 25.77 ശതമാനമായി കുറഞ്ഞു.

കരുത്തരായി മഹീന്ദ്രയും വിൻഫാസ്റ്റും
മൂന്നാം സ്ഥാനത്തുള്ള മഹീന്ദ്ര കഴിഞ്ഞ വർഷത്തേക്കാൾ ആറ് മടങ്ങിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2025 ജനുവരിയിൽ 530 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഈ വർഷമത് 3,559 യൂണിറ്റുകളായി ഉയർന്നു. വിപണിവിഹിതം 4.89 ശതമാനത്തിൽ നിന്ന് 18.81 ശതമാനമായി കുതിച്ചു. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വി.കൾക്കുണ്ടായ സ്വീകാര്യതയാണ് വിൽപ്പന ഉയർത്തിയത്.

വിയ്റ്റ്നാമീസ് വാഹനനിർമാതാക്കളായ വിൻഫാസ്റ്റാണ് നാലാം സ്ഥാനത്തുള്ളത്. 2.45 ശതമാനം വിപണിവിഹിതത്തോടെ 432 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. തൂത്തുക്കുടിയിലെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ച് നാല് മാസങ്ങൾക്കുള്ളിലാണ് ഈ നേട്ടം.

വി.എഫ്. 6, വി.എഫ്. 7 മോഡലുകളാണ് കമ്പനിയുടെ ഇന്ത്യയിലെ വാഹന നിരയിലുള്ളത്. 326 യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് മോട്ടോഴസ് ആദ്യ അഞ്ചിൽ അവസാനമെത്തി. മുൻവർഷം 331 ഇ.വി.കളാണ് കമ്പനി വിറ്റഴിച്ചത്.

X
Top