
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 12 നിശ്ചയിച്ചിരിക്കയാണ് മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍. 1:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുക. നേരത്തെ 4.75 രൂപ ലാഭവിഹിതം നല്‍കാന്‍ ക്മ്പനി തയ്യാറായിരുന്നു.
1:3 അനുപാതത്തില്‍ അഥവാ 10 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് സമാന വിലയില്‍ ഒരു ഓഹരി കമ്പനി ബോണസായി നല്‍കും. നിലവില്‍ കമ്പനി ഓഹരി 240.25 രൂപയിലാണുള്ളത്.
52 ആഴ്ച ഉയരം 266.85 രൂപയും 52 ആഴ്ച താഴ്ച 186.35 രൂപയുമാണ്. വിപണി മൂല്യം 167585.26 കോടി രൂപ. കമ്പനി ഓഹരി ഒരു വര്‍ഷത്തില്‍ 8 ശതമാനം 2 വര്‍ഷത്തില്‍ 36 ശതമാനം 3 വര്‍ഷത്തില്‍ 82 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.