
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിലെ പരിചയ സമ്പന്നരായ നിക്ഷേപകര്‍ മധുസൂദന്‍ കേലയുടേയും ഭാര്യ മാധുരി മധുസൂദന്‍ കേലയുടേയും പേരുകള്‍ അവരുടെ മുന്‍ പോര്‍ട്ട്‌ഫോളിയോ ഓഹരികളായ പ്രതാപ് സ്‌നാക്ക്‌സ്, സമ്ഹി ഹോട്ടല്‍സ്, വാരീ എഞ്ചിനീയറിംഗ് എന്നിവയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍ ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ ചോയ്‌സ് ഇ്ന്റര്‍നാഷണലിലെ പങ്കാളിത്തം അവര്‍ കുറയ്ക്കുകയും ചെയ്തു.
1255 കോടി രൂപയുടെ ഓഹരി വെട്ടിക്കുറയ്ക്കലാണ് ജൂണ്‍ പാദത്തില്‍ കേല കുടുംബം നടത്തിയിട്ടുള്ളത്. ഇതില്‍ സാംഹി ഹോട്ടല്‍സിലെ മൂല്യം ഏകദേശം 83 കോടി രൂപയും വാരി എനര്‍ജീസിലെ മൂല്യം ഏകദേശം 1,050 കോടി രൂപയും ചോയ്സ് ഇന്റര്‍നാഷണലിന്റെ വിറ്റഴിച്ച ഓഹരികളുടെ മൂല്യം ഏകദേശം 6.6 കോടി രൂപയുമാണ്.
അതേസമയം, ഇവര്‍ ഈ ഓഹരികള്‍ പൂര്‍ണ്ണമായും വിറ്റഴിച്ചോ അതോ ഇവരുടെ പങ്കാളിത്തം നിയമപരമായ വെളിപെടുത്തല്‍ പരിധിയ്ക്ക് താഴെയാണോ എന്ന കാര്യം വ്യക്തമല്ല.
ജൂണ്‍ പാദത്തിലെ കണക്കനുസരിച്ച്, കേല കുടുംബം 14 ലിസ്റ്റഡ് കമ്പനികളിലാണ് നിക്ഷേപം നടത്തിയത്. മൊത്തം പോര്‍ട്ട്ഫോളിയോ മൂല്യം ഏകദേശം 2,660 കോടി രൂപ. മാര്‍ച്ച് പാദത്തില്‍ ഇത് 3,060 കോടി രൂപയായിരുന്നു. അതായത് 13 ശതമാനത്തിന്റെ കുറവ്.
ഇവരുടെ ടോപ്പ് ഹോള്‍ഡിംഗുകളില്‍ പ്രമുഖ സ്ഥാനം ചോയ്‌സ് ഇന്റര്‍നാഷണലിനാണ്. ഹോള്‍ഡിംഗ് മൂല്യം ഏകദേശം 1350 കോടി രൂപ. എംകെ വെഞ്ച്വേഴ്‌സ് ക്യാപിറ്റല്‍, വിന്‍ഡസര്‍ മെഷീന്‍, നസാര ടെക്, സംഗം ഇന്ത്യ, ഇന്‍ഡോസ്റ്റാര്‍ ക്യാപിറ്റല്‍, ബോംബെ ഡയിംഗ് എന്നിവയില്‍ യഥാക്രമം 476 കോടി രൂപയും 215 കോടി രൂപയും 150 കോടി രൂപയും 100 കോടി രൂപയും 98 കോടി രൂപയും 60 കോടി രൂപയും നിക്ഷേപമുണ്ട്.
ഇതില്‍ വിന്‍ഡ്സര്‍ മെഷീന്‍സ് 16 ശതമാനവും, സംഗം 12 ശതമാനവും, ഇന്‍ഡോസ്റ്റാര്‍ ക്യാപിറ്റല്‍ ഏകദേശം 20 ശതമാനവും റാഷി പെരിഫറല്‍സ്, എസ്ജി ഫിന്‍സെര്‍വ്, നിയോഗിന്‍ ഫിന്‍ടെക്, റിപ്പോര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഓഹരികള്‍ 3 മുതല്‍ 6 ശതമാനം വരെയും ജൂലൈ മാസത്തില്‍ ഇടിഞ്ഞു.
എംകെ വെഞ്ച്വേഴ്സിന്റെയും ഇന്‍വെക്‌സ ക്യാപിറ്റല്‍ പോലുള്ള പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സംരംഭങ്ങളുടേയും സ്ഥാപകനായ മധുസൂദന്‍ മുരളീധര്‍ കേല അറിയപ്പെടുന്ന ഒരു നിക്ഷേപകനും സംരംഭകനുമാണ്. അദ്ദേഹത്തിന്റെ ഭാര്യ മാധുരി കേല (മഹി മധുസൂദന്‍ കേല എന്നും അറിയപ്പെടുന്നു) യും ഒരു സജീവ നിക്ഷേപകയാണ്.