എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ബോണസ് ഓഹരിയും ലാഭവിഹിതവും പ്രഖ്യാപിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനി

ന്യൂഡല്‍ഹി: 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരിക്കയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക്ക് ഡവലപ്പേഴ്‌സ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 10 രൂപ മുഖവിലയുള്ള മറ്റൊരു ഓഹരി ബോണസായി ലഭിക്കും. ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കാനും ഓഹരി വില കുറയ്ക്കാനുമുദ്ദേശിച്ചാണ് നീക്കം.

അതുവഴി ഓഹരിയെ താങ്ങാവുന്നതാക്കാമെന്ന് കമ്പനി കരുതുന്നു. ബോണസ് ഓഹരിയ്ക്ക് പുറമെ 2 രൂപ അവസാന ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചിലവസാനിച്ച 2023 സാമ്പത്തികവര്‍ഷത്തില്‍ 12064 കോടി രൂപയുടെ വില്‍പനയാണ് നടത്തിയത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം കൂടുതല്‍. 3025 കോടി രൂപയുടെ പ്രീ സെയില്‍സും മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തി. 3255 കോടി രൂപയാണ് നാലാംപാദ വരുമാനം.

നികുതി കഴിച്ചുള്ള ലാഭം 751 കോടി രൂപ.

X
Top