ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

യെസ് ബാങ്ക് വായ്പ മുൻകൂറായി തിരിച്ചടയ്ക്കാൻ മാക്രോടെക്

മുംബൈ: യെസ് ബാങ്കിൽ നിന്ന് എടുത്ത 125 കോടി രൂപയുടെ വായ്പ നിശ്ചയിച്ച സമയത്തിനും അഞ്ച് മാസം മുമ്പ് തിരിച്ചടയ്ക്കാൻ മാക്രോടെക് ഡെവലപ്പേഴ്‌സ് പദ്ധതിയിടുന്നു. റിയൽ എസ്റ്റേറ്റ് ഡെവലപ്പർ 2018 ഫെബ്രുവരിയിൽ യെസ് ബാങ്കിൽ നിന്ന് 625 കോടി രൂപയുടെ സുരക്ഷിത ബോണ്ടുകൾ സമാഹരിച്ചിരുന്നു.

കടപ്പത്ര ഉടമയായ യെസ് ബാങ്കിന് 2023 ഫെബ്രുവരി 27-ന് കുടിശ്ശികയുള്ള പ്രിൻസിപ്പൽ തുകയായ 125 കോടി രൂപ മുൻകൂറായി അടയ്ക്കാനുള്ള നിർദ്ദേശം അംഗീകരിക്കാൻ മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ ബോർഡ് സെപ്റ്റംബർ 30-ന് യോഗം ചേരും. മാക്രോടെക് സ്വകാര്യ വായ്പക്കാരന് തിരിച്ചടയ്ക്കേണ്ട അഞ്ച് ഗഡുകളിൽ അവസാനത്തേതാണ് ഈ 125 കോടിയുടേത്.

യെസ് ബാങ്കിലേക്കുള്ള കടത്തിന്റെ മുൻകൂർ തിരിച്ചടവ് കമ്പനിയുടെ കടം കുറയ്ക്കുന്നതിനുള്ള മൊത്തത്തിലുള്ള തന്ത്രത്തിന് അനുസൃതമാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ 8,856 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അറ്റ കടം 6,000 കോടി രൂപയായി കുറയ്ക്കാനാണ് കമ്പനിയുടെ പദ്ധതി.

X
Top