
ന്യൂഡല്‍ഹി:മാക്‌ഫോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഈ മാസം 17 ന് തുടങ്ങും. മൂന്നുദിവസം നീളുന്ന എസ്എംഇ ഇഷ്യുവില്‍ 10 രൂപ മുഖവിലയുള്ള 2,328,000 ഓഹരികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൊത്തം 24 കോടി രൂപയുടെ ഓഹരികളാണ് ഇത്.
മുഴുവനും ഓഫര്‍ ഫോര്‍ സെയിലാണ്. ഓഹരിയുടമകള്‍ തങ്ങളുടെ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യും. ഇഷ്യു പ്രൈസ് ബാന്‍ഡ് 96-102 രൂപ.
മാര്‍ച്ച് 1 ഓടെ ലിസ്റ്റിംഗ് പൂര്‍ത്തിയാക്കും. ബിഗ് ഷെയര്‍ സര്‍വീസസ് ലിമിറ്റഡാണ് രജിസ്ട്രാര്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌ഫോസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ്.
റോബു ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ്, മൊബൈല്‍ അപ്ലിക്കേഷനിലൂടെ ഐഒടി, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍സ്, ഡ്രോണ്‍,ഇലക്ട്രിക് വെഹിക്കിള്‍സ്, ത്രീഡി പ്രിന്റിംഗ്, ഓട്ടോ ഗൈഡഡ് വെഹിക്കിള്‍സ് എന്നിവക്കാവശ്യമായ 12000 ത്തോളം ഉപകരണങ്ങള്‍ വില്‍പന നടത്തുന്നു. അതുല്‍ മാരുതി ദുബ്രെ, ബിനോദ് പ്രസാദ്, നിലേഷ് കുമാര്‍ പുരുഷോത്തം ചൗഹാന്‍ എന്നിവരാണ് പ്രമോട്ടര്‍മാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 2.05 ലക്ഷം ഓര്‍ഡറുകള്‍ സ്വീകരിച്ചു.
80000 ത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കി.






