കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യഇത്തവണ കേന്ദ്ര ബജറ്റ് ഞായറാഴ്ചദാവോസിലെ ലോക സാമ്പത്തിക ഫോറ സമ്മേളനത്തിന് കേരളംകടമക്കുടിക്ക് ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതികേരളം അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു

ആഡംബര ഭവന വിപണിയിൽ കുതിപ്പ്; 2025ൽ ചെലവിട്ടത് 7,186 കോടി

അഹമ്മദാബാദ്: ആഡംബര ഭവന വിപണിയിൽ 2025ലുണ്ടായത് വൻ മുന്നേറ്റം. രാജ്യത്തെ അതിസമ്പന്നർ 51 ആഡംബര വസതികൾക്കായി മുടക്കിയത് 7,186 കോടി രൂപ. ഇത്തവണ മുംബൈയ്ക്കാണ് ആണ് വിപണിയിൽ ആധിപത്യം. മൊത്തം ഇടപാടുകളുടെ 68 ശതമാനവും മുംബൈയിലായിരുന്നു.

ഒമ്പത് ഇടപാടുകൾ 200 കോടി രൂപയ്ക്ക് മുകളിലുള്ളവയായിരുന്നു. 100 കോടി രൂപയ്ക്ക് മുകളിൽ 30 ഇടപാടുകളും നടന്നു. 2023ൽ 79 ഇടപാടുകളിലായി 7,178.78 കോടി രൂപയുടെയും 2024ലിൽ 31 ഇടപാടുകളിലായി 4,056.76 കോടി രൂപയുടെയും കച്ചവടമാണ് നടന്നത്.

കൊട്ടാര സമാനമായ അപ്പാർട്ടുമെന്റുകൾക്കായിരുന്നു മുംബൈയിൽ മുൻഗണന. വോർളി, ജുഹു, മലബാർ ഹിൽ തുടങ്ങിയവയാണ് പ്രിയപ്പെട്ടതായി മാറിയത്. മുംബൈയിലെ 35 ഇടപാടുകൾക്കായി 5,128.12 കോടി രൂപയാണ് ചെലവഴിച്ചത്.

രണ്ടാമതായി കൂടുതൽ ഇടപാടുകൾ നടന്നത് ഡൽഹിയിലാണ്. ല്യൂട്ടൻസ് സോണിലെ ബംഗ്ലാവുകൾക്കായിരുന്നു കൂടുതൽ ഡിമാൻഡ്. എപിജെ അബ്ദുൾ കലാം റോഡ്, ഗോൾഫ് ലിങ്ക് എന്നിവയാണ് മറ്റ് പ്രധാന സ്ഥലങ്ങൾ. 12 ഇടപാടുകളിലായി ഇവിടെ ചെലവഴിച്ചത് 1,594.11 കോടി രൂപയാണ്. ബെംഗളുരുവിൽ മൂന്ന് ഇടപാടുകളും ഗുരഗ്രാമിൽ ഒരു ഇടപാടും നടന്നു.

കോടീശ്വരന്മാരുടെ ഇഷ്ടകേന്ദ്രം
മുംബൈയിലെ 51 ഇടപാടുകളിൽ 21 എണ്ണവും വോർളിയിലാണ്. ഇതോടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഇഷ്ട താമസസ്ഥലമായി മുംബൈ. വോർളിയിലെ ഒബ്‌റോയ് 360 വെസ്റ്റ്-എന്ന റെസിഡൻഷ്യൽ പ്രൊജക്ടിലാണ് കൂടുതൽ അത്യാഡംബര വില്പനകൾ നടന്നത്. സാപ്കീയുടെ ടോപ്പ് ലിസ്റ്റിൽ ഈ പ്രൊജക്ടിൽനിന്നുള്ള എട്ട് ഇടപാടുകൾ ഇടംപിടിച്ചു.

കുതിപ്പിന് പിന്നിൽ
ഇന്ത്യയിലെ ആഡംബര ഭവന വിപണിയുടെ കുതിപ്പിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്:
സമ്പത്ത്: രാജ്യത്ത് അതിസമ്പന്നരുടെ എണ്ണം വർദ്ധിക്കുന്നത് ആഡംബര വസ്തുവകകൾക്കുള്ള ആവശ്യം കൂട്ടുന്നു.

ജീവിതശൈലി: കോവിഡിന് ശേഷം മെച്ചപ്പെട്ട സൗകര്യങ്ങളോടും ജീവിതശൈലിയോടും കൂടിയ വിശാലമായ വീടുകൾക്ക് മുൻഗണന വർധിച്ചു.

ആത്മവിശ്വാസം: ആഡംബര ഭവനങ്ങൾ സുരക്ഷിതവും മൂല്യവത്തായതുമായ ഒരു നിക്ഷേപമായി നിക്ഷേപകർ കണക്കാക്കുന്നു.

X
Top