ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സൗദിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ഗ്രൂപ്പ്

ജിദ്ദ: സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. ജിദ്ദയിലെ അൽ ബാഗ്ദാദിയയിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.

അൽ നഹ്‌ല ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഇഹ്സാൻ ബാഫഖി, ജിദ്ദയിലെ യു.എ.ഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ എഞ്ചിനീയർ നാസർ സലേം അൽമോതേബ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ജിദ്ദ റീജിയനിലെ 15 മത്തെ ഔട് ലെറ്റാണ് പ്രവർത്തനം ആരംഭിച്ചത്. മികച്ച സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റാണ് ജിദ്ദയിലെ അൽ ബാഗ്ദാദിയയിൽ തുറന്നിരിക്കുന്നതെന്നും സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പടെ സൗദി അറേബ്യയുടെ കൂടുതൽ മേഖലകളിലേക്ക് കൂടി റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1,17, 000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ സുഗമമായ ഷോപ്പിങ്ങ് മികവോടെയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. ഗ്രോസറി, പഴം, പച്ചക്കറി, ഹോട്ട് ഫുഡ്, ബേക്കറി വിഭവങ്ങളുടെ വൈവിധ്യമാർന്ന ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താകൾക്ക് കുടുംബസമ്മേതം ഭക്ഷണവിഭവങ്ങൾ കഴിക്കാൻ വിശാലമായ ഫുഡ് കോർട്ടും ഫ്രഷ് ഫുഡ് സെക്ഷനോട് ചേർന്ന് സജ്ജീകരിച്ചിട്ടുണ്ട്.

ഇലക്‌ട്രോണിക്സ് ഗ്രഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു കണക്ടും, ഫാഷൻ ഉത്പന്നങ്ങളുടെ ആകർഷകമായ കളക്ഷനുകളുമായി ലുലു ഫാഷൻ സ്റ്റോറും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും നിലവിൽ ലഭ്യമാണ്.

ജിദ്ദ അൽ ബാഗ്ദാദിയ മേയർ യൂസഫ് അബ്ദുല്ല അൽ സലാമി, ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഓഫ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സാലിഹ് ഇഹ്സാൻ തയ്യിബ്, അൽ നഹ്‌ല ഗ്രൂപ്പ് ബോർഡ് ഓഫ് മാനേജേഴ്സ് മുഹമ്മദ് വാജിഹ് ബിൻ ഹസ്സൻ, അൽ നഹ്‌ല ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സി.ഇ.ഒ എൻജിനീയർ സമി അബ്ദുൽ അസീസ് അൽ മുഖ്ദൂബ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

X
Top