യുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കുംആര്‍ബിഐ ഡാറ്റ സെന്ററിനും സൈബര്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവര്‍ണര്‍ ശക്തികാന്ത ദാസ് തറക്കല്ലിട്ടു

3 പുതിയ പദ്ധതികൾ പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്

ഡൽഹി: ലക്‌നൗവിൽ 2,000 കോടി രൂപയുടെ ലുലു മാൾ പൂർത്തിയാക്കിയതിന് പിന്നാലെ ഉത്തർപ്രദേശിൽ 3 പുതിയ പദ്ധതികൾ കൂടി പ്രഖ്യാപിച്ച്‌ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ്. ഈ  മൂന്ന് പുതിയ പദ്ധതികൾ എന്നത് വാരണാസിയിലും പ്രയാഗ്‌രാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിലെ ലുലു ഫുഡ് പ്രോസസിങ് ഹബ്ബുമാണെന്ന് പദ്ധതിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കുവെയ്ക്കാതെ കമ്പനി അറിയിച്ചു. ലഖ്‌നൗവിലെ ലുലു മാൾ വരും ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യപ്പെടുമെങ്കിലും മറ്റ് 3 പുതിയ പ്രോജക്ടുകൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു.

അബുദാബി ആസ്ഥാനമായി ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ കമ്പനികളുടെയും ഒരു ശൃംഖല പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. ലുലു ഗ്രൂപ്പ് പ്രധാനമായും “ലുലു ഹൈപ്പർമാർക്കറ്റ്” എന്ന പേരിലുള്ള ഹൈപ്പർമാർക്കറ്റുകളുടെ അന്താരാഷ്ട്ര ശൃംഖലയാണ് നടത്തുന്നത്. 

X
Top