
ന്യൂഡല്‍ഹി: നിഫ്റ്റി 50 ബെഞ്ച്മാര്‍ക്കില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം എല്‍ടിഐമൈന്‍ഡ്ട്രീ ഓഹരികള്‍ 1.75 ശതമാനം ഉയര്‍ന്നു. 4893.30 രൂപയിലായിരുന്നു ക്ലോസിംഗ്. എച്ച്ഡിഎഫ്സി ബാങ്കുമായി എച്ച്ഡിഎഫ്സി ലയിച്ചതിനെ തുടര്‍ന്നാണ് ഓഹരി നിഫ്റ്റി50 യിലെത്തിയത്.
ജൂലൈ 13 നാണ് എല്‍ടിഐ മൈന്‍ഡ്ട്രീ നിഫ്റ്റി50യില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം എച്ച്ഡിഎഫ്സി സൂചികയില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെട്ടു.
നിഫ്റ്റി 100 സൂചികയില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് പകരമായിട്ടുണ്ട്. നിഫ്റ്റി 500 സൂചികയില്‍ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് പകരമായി മാന്‍കൈന്‍ഡ് ഫാര്‍മയും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമാണ് വന്നത്.
എല്‍ടിഐ മൈന്‍ഡ്ട്രീ ഓഹരിയിലേയ്ക്ക് ഏകദേശം 150-160 മില്യണ്‍ ഡോളര്‍ നിക്ഷേപമൊഴുകുമെന്ന് ബ്രോക്കറേജ് സ്ഥാപനം നുവാമ പ്രതീക്ഷിക്കുന്നു.