തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എല്‍ടിഐ മൈന്‍ഡ്ട്രീ ഡയറക്ടര്‍ വേണുഗോപാല്‍ ലമ്പു രാജിവെച്ചു

ന്യൂഡല്‍ഹി: ഡയറക്ടറും വിപണി പ്രസിഡന്റുമായ വേണുഗോപാല്‍ ലമ്പു രാജിവച്ചതായി എല്‍ടിഐമൈന്‍ഡ്ട്രീ അറിയിച്ചു. ലാര്‍സണ്‍ ആന്റ് ടൂബ്രോ ഇന്‍ഫോടെകും മൈന്‍ഡ്ട്രീയും ലയിച്ചുണ്ടായ കമ്പനിയാണ് എല്‍ടിഐമൈന്‍ഡ്ട്രീ. ലയനം പൂര്‍ത്തിയായി രണ്ട് മാസം തികയും മുന്‍പുതന്നെ ഡയറക്ടര്‍ രാജിവച്ചിരിക്കയാണ്.
ജനുവരി 10 ന് ലമ്പു കമ്പനി വിടും. 2020 ലാണ് അദ്ദേഹം മൈന്‍ഡ്ട്രീയില്‍ ചേരുന്നത്. ആഗോളവിപണി പരിവര്‍ത്തനവും കമ്പനി കാര്യക്ഷമതയും നിയന്ത്രിച്ചു. കോഗ്നിസെന്റിലും എച്ച്‌സിഎല്ലിലും പ്രവര്‍ത്തിച്ച പരിചയവുമായാണ് ലമ്പു മൈന്‍ഡ്ട്രീയിലെത്തിയത്.
നവംബര്‍ 14നാണ് എല്‍ടിഐയും മൈന്‍ഡ്ട്രീയും ഒരുമിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും അഞ്ചാമത്തെ വലിയ ഐടി കമ്പനി എല്‍ടിഐമൈന്‍ഡ്ട്രീ മാറി. വരുമാനത്തില്‍ ആറാം സ്ഥാനവും എല്‍ടിഐമൈന്‍ഡ്ട്രീനേടി.
മെയ് 6നാണ് ലയന വിവരം ഇരു കമ്പനികളും പുറത്തുവിടുന്നത്. വര്‍ഷാവസാനത്തോടെ ലയനം പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിപ്പ്.

X
Top