ഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്

ഗ്രീൻ എനർജിയിൽ 2.5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ എൽ ആൻഡ് ടി

മുംബൈ: ക്ലീൻ എനർജിയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ ഗ്രീൻ പോർട്ട്‌ഫോളിയോയിൽ അടുത്ത 4 വർഷത്തിനുള്ളിൽ 2.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനും, ഓഫ്‌ഷോർ കാറ്റാടിപ്പാടങ്ങളിലേക്ക് ഘടകങ്ങൾ വിതരണം ചെയ്യാനും ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) പദ്ധതിയിടുന്നു.

ലോകം ഹരിത ഊർജത്തിലേക്ക് നീങ്ങുകയാണെന്നും ഈ രംഗത്ത് കമ്പനി നേതൃസ്ഥാനം വഹിക്കുന്നത് സ്വാഭാവികമാണെന്നും എൽ ആൻഡ് ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ (ഊർജ്ജം) സുബ്രഹ്മണ്യൻ ശർമ്മ പറഞ്ഞു. വിപണികൾ വികസിക്കുന്നതിനെ ആശ്രയിച്ച് അടുത്ത 3-4 വർഷത്തിനുള്ളിൽ 2.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നതെന്നും, ഇത് ഹരിത ഹൈഡ്രജൻ, സൗരോർജ്ജം, കാറ്റ് പദ്ധതികൾ എന്നിവയിലുടനീളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽ ആൻഡ് ടിയുടെ തന്ത്രപരമായ പഞ്ചവത്സര പദ്ധതിയായ ലക്ഷ്യ 2026-ന് കീഴിലുള്ള കാലാവസ്ഥാ നേതൃത്വ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഈ നീക്കം. ലക്ഷ്യ 2026-ന് കീഴിൽ, കമ്പനി ലക്ഷ്യമിടുന്നത് 2.7 ട്രില്യൺ രൂപയുടെ ഗ്രൂപ്പ് വരുമാനവും, 18% ഇക്വിറ്റി (RoE) വരുമാനവുമാണ്.

പഞ്ചവത്സര പദ്ധതി പ്രകാരം, കമ്പനി അതിന്റെ നോൺ-കോർ ബിസിനസുകളിൽ നിന്ന് പുറത്തുകടന്ന് കൊണ്ട്, ഡിജിറ്റൽ, ഇ-കൊമേഴ്സ് എന്നീ നൂതനമായ ബിസിനസ്സ് ഓഫറുകൾ വികസിപ്പിക്കുകയും പരിസ്ഥിതി, സാമൂഹിക, ഭരണം (ESG), ഷെയർഹോൾഡർ മൂല്യനിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

കൂടാതെ പുനരുൽപ്പാദിപ്പിക്കാവുന്ന മേഖലയിൽ ഓഫ്‌ഷോർ കമ്പനികൾക്ക് കാറ്റിൽ നിന്നുള്ള ഊർജ്ജ ഘടകങ്ങൾ നൽകാൻ എൽ & ടി പദ്ധതിയിടുന്നു. ഗുജറാത്തിലെ ഹസിറയിൽ, പ്രതിദിനം 45 കിലോ ഉൽപ്പാദന ശേഷിയുള്ള എൽ ആൻഡ് ടിയുടെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്തിരുന്നു.

റിഫൈനറികൾ, സ്റ്റീൽ, സിമന്റ് നിർമ്മാതാക്കൾ എന്നിവയുൾപ്പെടെ പൊതു-സ്വകാര്യ മേഖലകളിലെ ഒരു ഡസൻ കമ്പനിൾക്കായി ഗ്രീൻ ഹൈഡ്രജൻ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി സ്ഥാപനം ചർച്ച നടത്തിവരികയാണ് .

X
Top