കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ഫ്രാൻസിൽ എഞ്ചിനീയറിംഗ് സെന്റർ തുറന്ന് എൽ ആൻഡ് ടി ടെക്നോളജി സർവീസസ്

ന്യൂഡൽഹി: എഞ്ചിനീയറിംഗ് സേവന കമ്പനിയായ എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ലിമിറ്റഡ് (എൽടിടിഎസ്) അതിന്റെ എഞ്ചിനീയറിംഗ് ഡിസൈൻ സെന്റർ (ഇഡിസി) ഫ്രാൻസിലെ ടുലൂസിൽ ഉദ്ഘാടനം ചെയ്തു. എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായങ്ങൾക്കായുള്ള അത്യാധുനിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലാണ് ഇഡിസി ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും, ഈ മേഖലയിലെ പ്രധാന ഒറിജിനൽ ഉപകരണ നിർമ്മാതാക്കളുടെ (ഒഇഎം) എഞ്ചിനീയറിംഗ് പങ്കാളിയായി എൽടിടിഎസ് പ്രവർത്തിക്കുമെന്നും കമ്പനി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ എഞ്ചിനീയറിംഗ്, സിസ്റ്റംസ് എഞ്ചിനീയറിംഗ്, ഏവിയോണിക്‌സ് ഡിസൈൻ എന്നിവയിൽ വൈദഗ്ദ്ധ്യം തെളിയിച്ച എൽടിടിഎസ് എഞ്ചിനീയർമാരുടെ വർക്ക് ഫോഴ്‌സിനൊപ്പം എയ്‌റോസ്‌പേസ് ഡിസൈനിനും നിർമ്മാണത്തിനുമുള്ള എൻഡ്-ടു-എൻഡ് സൊല്യൂഷനുകളിൽ ഈ കേന്ദ്രം പ്രത്യേകം ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് കമ്പനി അറിയിച്ചു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 ​​എഞ്ചിനീയർമാരെ കേന്ദ്രത്തിനായി നിയമിക്കാൻ എൽടിടിഎസ് പദ്ധതിയിടുന്നു. ഡിജിറ്റൽ പ്ലാന്റ് സൊല്യൂഷനുകൾ, ഹൈഡ്രജൻ ഇന്ധന ഉൽപ്പാദനം, വിതരണം തുടങ്ങിയ മറ്റ് ഡൊമെയ്‌നുകളിലെ എഞ്ചിനീയറിംഗ് സൊല്യൂഷനുകളും ഈ കേന്ദ്രം ഇൻകുബേറ്റ് ചെയ്യും. 

X
Top