ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കുതിച്ചുയര്‍ന്ന് എല്‍ആന്റ്ടി ഓഹരി, നിക്ഷേപകര്‍ എന്തുചെയ്യണം?

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പുറകെ ലാര്‍സണ്‍ ആന്റ് ടൂബ്രോ (എല്‍ആന്റ്ടി) ഓഹരി ബുധനാഴ്ച ഉയര്‍ന്നു. 4.16 ശതമാനം നേട്ടത്തില്‍ 3641 രൂപയിലാണ് ഓഹരിയുള്ളത്. 3617 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയത്.

ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണെന്ന് മാത്രമല്ല ബ്രോക്കറേജുകള്‍ പ്രവചിച്ച 3469 കോടി രൂപ അനുമാനത്തെ മറികടക്കാനുമായി. പ്രവര്‍ത്തനവരുമാനം 15.5 ശതമാനം ഉയര്‍ന്ന് 63679 കോടി രൂപ. കഴിഞ്ഞവര്‍ഷം സമാന പാദത്തില്‍ ഇത് 55120 കോടി രൂപയായിരുന്നു. 63451 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

ജൂണിലവസാനിച്ച പാദത്തില്‍ ഓര്‍ഡര്‍ 94453 കോടി രൂപയുടേതാക്കാനും കമ്പനിയ്ക്ക് സാധിച്ചു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം കൂടുതലാണ്.

4230 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ജെഫറീസ് നിര്‍ദ്ദേശിക്കുന്നു. കമ്പനി രേഖപ്പെടുത്തിയ ഇബിറ്റ പ്രതീക്ഷിച്ചതിനേക്കാള്‍ 7 ശതമാനം കൂടുതലാണെന്ന് അന്തര്‍ദ്ദേശീയ ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. ഓര്‍ഡര്‍ ബുക്കിലെ വളര്‍ച്ച 33 ശതമാനമായി നിലനിര്‍ത്തിയത് കമ്പനിയുടെ കരുത്ത് പ്രകടമാക്കുന്നു.

4313 രൂപ നിരക്കില്‍ ഓഹരി വാങ്ങാനാണ് ജെഎം ഫൈനാന്‍ഷ്യല്‍ നിര്‍ദ്ദേശിക്കുന്നത്.

X
Top