കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

5 ശതമാനം ഇടിവ് നേരിട്ട് എല്‍&ടി ഓഹരി, നിക്ഷേപകര്‍ എന്തുചെയ്യണം?

മുംബൈ: കണക്കാക്കിയതിനേക്കാള്‍ കുറഞ്ഞ വരുമാനം റിപ്പോര്‍ട്ട് ചെയ്തിട്ടും, മുന്‍നിര വിദേശ, ആഭ്യന്തര ബ്രോക്കറേജുകളായ ജെഫറീസ്, നുവാമ, എംകെ എന്നിവ ലാര്‍സന്‍ & ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ഓഹരികളില്‍ പോസിറ്റീവ് കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തി. ജെഫറീസ്, നുവാമ, ബി ആന്‍ഡ് കെ സെക്യൂരിറ്റീസ് എന്നിവ ‘വാങ്ങല്‍’ റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

ജെഫറീസും നുവാമയും ഓഹരിയില്‍ 16% വരെ നേട്ടം പ്രതീക്ഷിക്കുന്നു. 2900 രൂപ, 2750 രൂപ എന്നിങ്ങനെയാണ് ഇരു ബ്രോക്കറേജുകളും നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യവില. ബിഎന്റ്‌കെ സെക്യൂരിറ്റീസ് 10 ശതമാനം നേട്ടത്തില്‍ 2604 രൂപയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.

്അതേസമയം എംകെയ് ഗ്ലോബല്‍ ലക്ഷ്യവില 2303 രൂപയാക്കി. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും 3 ശതമാനം ഇടിവ്.റേറ്റിംഗ് ‘ഹോള്‍ഡ്’ ആക്കി താഴ്ത്തിയിട്ടുണ്ട്.

3987 കോടി രൂപയാണ് കമ്പനി മാര്‍ച്ച്പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍പാദത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ്. വരുമാനം 10.4 ശതമാനം ഉയര്‍ന്ന് 58335.15 കോടി രൂപയിലെത്തി.

യഥാക്രമം 4399 കോടി രൂപയും 59256 കോടി രൂപയുമാണ് പ്രതീക്ഷിച്ച ബോട്ടംലൈന്‍,ടോപ് ലൈന്‍ സഖ്യകള്‍. 5 ശതമാനം ഇടിവ് നേരിട്ട് 2246.25 രൂപയിലാണ് കമ്പനി ഓഹരികള്‍ വ്യാപാരത്തിലുള്ളത്.

X
Top