എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എൻപിസിഐഎല്ലിന് വേണ്ടി ആണവ സൗകര്യം നിർമ്മിക്കാൻ എൽ & ടി

മുംബൈ: ഹരിയാന അനു വിദ്യുത് പരിയോജനയുടെ ന്യൂക്ലിയർ ഐലൻഡ് ഇലക്‌ട്രോ മെക്കാനിക്കൽ വർക്കുകൾക്കായി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എൻപിസിഐഎൽ) എഞ്ചിനീയറിംഗ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) ഓർഡറിനുള്ള ലേലത്തിൽ വിജയിച്ച് ലാർസൻ ആൻഡ് ടൂബ്രോ.

എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖനാണ് ലാർസൻ & ടൂബ്രോ. 2500 കോടി രൂപയാണ് നിർദിഷ്ട ഓർഡറിന്റെ മൂല്യം. ന്യൂക്ലിയർ ഐലൻഡിലെ എല്ലാ കോർ സിസ്റ്റങ്ങൾക്കുമുള്ള വാൽവുകൾ, ന്യൂക്ലിയർ വെന്റിലേഷൻ, പ്ലാന്റ് വാട്ടർ പാക്കേജ്, പൈപ്പിംഗ്, ന്യൂക്ലിയർ ഉപകരണങ്ങളുടെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം, കമ്മീഷൻ ചെയ്യൽ, എന്നിവ എൽ ആൻഡ് ടിയുടെ പ്രവർത്തന പരിധിയിൽ ഉൾപ്പെടും.

48 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ, കൂടംകുളം എൻപിസിഐഎല്ലിന്റെ രണ്ട് യൂണിറ്റുകൾ നിർമ്മിക്കുന്നതിന് എൽ ആൻഡ് ടിയുടെ നിർമാണ വിഭാഗം 2,500 കോടി രൂപയുടെ കരാർ നേടിയിരുന്നു.

X
Top