
മുംബൈ: മിഡില്‍ ഈസ്റ്റില്‍ നി്ന്നും ഭീമമായ കരാര്‍ നേടിയതായി ലാര്‍സണ്‍ ആന്റ് ട്യൂബ്രോ (എല്‍ആന്റ്ടി) ചൊവ്വാഴ്ച അറിയിച്ചു. തുടര്‍ന്ന് കമ്പനി ഓഹരി 2.14 ശതമാനം നേട്ടത്തില്‍ 3495.60 രൂപയിലെത്തി.
കമ്പനിയുടെ ഹൈഡ്രോകാര്‍ബണ്‍ ഓഫ്‌ഷോര്‍ ബിസിനസാണ് 15,000 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയത്. ഇതില്‍ ഒന്നിലധികം ഓഫ് ഷോര്‍ പാക്കേജുകള്‍ ഉള്‍പ്പെടുന്നു.
ഓഫ്‌ഷോര്‍ ഘടനകളുടെ എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം, ഇന്‍സ്റ്റാളേഷന്‍ എന്നിവയും നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണവുമുള്‍പ്പെടുന്നതാണ് കരാര്‍.
ഓഫ്ഷോര്‍ എണ്ണ, വാതക മേഖലയിലെ എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം, ഇന്‍സ്റ്റാളേഷന്‍ & കമ്മീഷനിംഗ് (ഇപിസിഐസി) സേവനനങ്ങള്‍ നല്‍കുന്ന കമ്പനിയുടെ പ്രധാന ഭാഗമാണ് ഹൈഡ്രോകാര്‍ബണ്‍ ഓഫ്ഷോര്‍ വിഭാഗം. ശക്തമായ ഇന്‍-ഹൗസ് എഞ്ചിനീയറിംഗ് കഴിവുകള്‍, അത്യാധുനിക ഫാബ്രിക്കേഷന്‍ യാര്‍ഡുകള്‍, സമര്‍പ്പിത സമുദ്ര കപ്പലുകളുടെ ഒരു കൂട്ടം എന്നിവ ഈ വിഭാഗത്തിന്റെ ഭാഗമാണ്.
ആഴം കുറഞ്ഞതും ആഴത്തിലുള്ളതുമായ ഫീല്‍ഡ് വികസനങ്ങളില്‍ വിഭാഗത്തിന് ശക്തമായ ട്രാക്ക് റെക്കോര്‍ഡുണ്ട്, എല്‍ ആന്‍ഡ് ടി പറഞ്ഞു.