ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

634 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി എൽ ആൻഡ് ടി ഇൻഫോടെക്ക്

ന്യൂഡൽഹി: ജൂൺ പാദത്തിൽ എൽ ആൻഡ് ടി ഇൻഫോടെക്കിന്റെ അറ്റാദായം 27.7 ശതമാനം വർധിച്ച് 634.40 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 496.80 കോടി രൂപയായിരുന്നു. 69 കോടി രൂപയിൽ നിന്ന് 82 കോടി രൂപയുടെ വിദേശനാണ്യ നേട്ടമാണ് ഐടി സ്ഥാപനത്തിന് ലഭിച്ചത്. വിശകലന വിദഗ്ദ്ധരുടെ പ്രവചനത്തെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് പ്രസ്തുത പാദത്തിൽ കമ്പനി കാഴ്ചവെച്ചത്. അതേപോലെ, ജൂൺ പാദത്തിലെ സ്ഥാപനത്തിന്റെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,462.50 കോടി രൂപയിൽ നിന്ന് 30.6 ശതമാനം ഉയർന്ന് 4,522.80 കോടി രൂപയായി. മാർച്ച് പാദത്തിലെ 17.3 ശതമാനവും മുൻവർഷത്തെ പാദത്തിലെ 16.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ഒന്നാം പാദത്തിലെ ഇബിഐടിഡിഎ മാർജിൻ 16 ശതമാനമാണ്.

ഡോളറിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം 580.2 മില്യൺ ഡോളറായി, ഇത് തുടർച്ചയായി 1.7 ശതമാനവും വർഷം തോറും 23.4 ശതമാനവും ഉയർന്നു. സ്ഥിരമായ കറൻസിയുടെ അടിസ്ഥാനത്തിൽ വരുമാനം 2.9 ശതമാനം പാദ വളർച്ചയും 26.6 ശതമാനം വാർഷിക വളർച്ചയും കൈവരിച്ചു. എൻഡ്-ടു-എൻഡ് സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക് ലിമിറ്റഡ്.

X
Top