ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ലോകത്തെ ഏറ്റവും വിലയ യൂറിയ പ്ലാന്റ് നിര്‍മ്മിക്കാനുള്ള കരാര്‍ എല്‍ആന്റ് ടിയ്ക്ക്

ന്യൂഡല്‍ഹി:  2.3 ദശലക്ഷം ടണ്‍ യൂറിയ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ഓസ്‌ട്രേലിയന്‍ കരാര്‍ ലാര്‍സണ്‍ ആന്റ് ടൗബ്രോ (എല്‍ആന്റ്ടി)യ്ക്ക് ലഭ്യമായി. പെര്‍ഡമാന്‍ കെമിക്കല്‍സാണ് കരാര്‍ നല്‍കിയിരിക്കുന്നത്. നിര് മാണം പൂര് ത്തിയാകുന്നതോടെ  ലോകത്തിലെ ഏറ്റവും വലിയ യൂറിയ പ്ലാന്റായി ഇത് മാറും.

എന്നാല്‍ കരാര്‍ മൂല്യം വെളിപെടുത്താന്‍ എല്‍ആന്റ്ടി  തയ്യാറായില്ല.  ഇത് ഒരു ‘സുപ്രധാന ഓര്‍ഡര്‍’ ആണെന്ന് എല്‍ ആന്‍ഡ് ടി പറയുന്നു. 1,000 മുതല്‍ 2,500 കോടി രൂപ മൂല്യമുള്ള കരാറിനെയാണ് സാധാരണയായി,’ഗണ്യമായ ഓര്‍ഡര്‍” എന്ന് വിശേഷിപ്പിക്കുന്നത്.

കരാറുകളുടെ വാണിജ്യ വിശദാംശങ്ങള്‍ വെളിപെടുത്താനാകില്ലെന്ന് എല്‍ ആന്‍ഡ് ടി ഗ്രൂപ്പ് ചെയര്‍മാനും നിയുക്ത മാനേജിംഗ് ഡയറക്ടറുമായ എസ് എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേയ്ക്കും ചിലപ്പോള്‍ മൂല്യം വ്യത്യാസപ്പെട്ടേയ്ക്കാം എന്നതിനാലാണ് ഇത്.

പെര്‍ഡമാന്‍ കെമിക്കല്‍സിന്റെ കരാറുകളായ സൈപെം ആന്റ് ക്ലോഫിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പെര്‍ഡമാന്‍ ഒരു ഇന്ത്യന്‍ കമ്പനിയാണ്.

X
Top