ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കോട്ടക് ഇക്വിറ്റീസ് റേറ്റിംഗ് താഴ്ത്തി, ഇടിവ് നേരിട്ട് എല്‍ആന്റ്ടി ഫിനാന്‍സ് ഓഹരി

മുംബൈ: കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, റേറ്റിംഗ് കുറയ്ക്കലില്‍ നിന്ന് ‘ വില്‍ക്കുക’ എന്നാക്കി മാറ്റിയതിനെ തുടര്‍ന്ന് എല്‍ ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സ് ഓഹരി 3 ശതമാനം ഇടിവ് നേരിട്ടു. 133.35 രൂപയിലായിരുന്നു ക്ലോസിംഗ്. സമീപകാല വളര്‍ച്ച, കമ്പനി ഓഹരിയ്ക്ക് തുണയാകില്ലെന്ന് ബ്രോക്കറേജ് സ്ഥാപനം വിശ്വസിക്കുന്നു.

താഴ്ന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) യും ആസ്തി ഗുണമേന്മ കുറവുമാണ് പ്രധാന വെല്ലുവിളികള്‍. കോവിഡ് കാലത്തെ മൂലധന വിതരണവും വായ്പാ വളര്‍ച്ചയില്ലാത്ത ദീര്‍ഘകാല കാലയളവുമാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സിനെ പ്രതിസന്ധിയിലാക്കിയത്. അതേസമയം കഴിഞ്ഞ ഒരു മാസത്തില്‍ ഓഹരി 21 ശതമാനം മുന്നേറിയിട്ടുണ്ട്.

സുദിപ്ത റോയിലെ സിഇഒ ആയി നിയമിച്ച് ഈയാഴ്ച കമ്പനി പ്രസ്താവനയിറക്കിയിരുന്നു. ജനുവരി 2024 തൊട്ട് റോയി തന്റെ ചുമതല നിര്‍വഹിച്ച് തുടങ്ങും. ദുബാഷി സ്ഥാനമൊഴിയുന്ന ഒഴിവിലേയ്ക്കാണ് സുദിപ്ത റോയ് എത്തുന്നത്.

X
Top